നടി അനുശ്രീ നേരിട്ടിറങ്ങി വോട്ട് പിടിച്ച സ്ഥാനാർത്ഥിയായിരുന്നു റിനോയ്. താരം നേരിട്ടിറങ്ങിയതോടെ ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസ് വാർത്തകളിലും ഇടംപിടിച്ചിരുന്നു. എന്നാൽ റിനോയ് വര്‍ഗീസിന് വെറും 132 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
സിപിഎമ്മിന്റെ എം.ആര്. മധുവാണ് ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വിജയിച്ചത്. റിനോയ് വര്‍ഗ്ഗീസുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് അനുശ്രീ പ്രചരണത്തിനെത്തിയത്.
മമ്മൂട്ടി ചിത്രം മധുരരാജയുടെ നിർമാതാവായിരുന്നു നെൽസൺ ഐപ്പ്.കുന്നംകുളം നഗരസഭയിലെ അഞ്ചാം വാർഡായ വൈശേരിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച നെൽസൺ ഐപ്പ് എൽഡിഎഫ് സ്ഥാനാർഥിയോടാണ് പരാജയപ്പെട്ടത്.
Post Your Comments