![](/movie/wp-content/uploads/2020/12/dulqar.jpg)
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സിനിമയേക്കാൾ സമൂഹമാധ്യമങ്ങളിലാണ് അഹാന കൂടുതൽ സജീവമായുള്ളത്. നിരവധി പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അഹാന പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാവുന്നത്.
തന്നെ തേടിയെത്തിയ മനോഹരമായൊരു സമ്മാനത്തെ കുറിച്ച് സംസാരിക്കുകയാണ് അഹാന. ആ സമ്മാനം നൽകിയിരിക്കുന്നത് മറ്റാരുമല്ല, പ്രേഷകരുടെ യുവ നടൻ ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയുമാണ്.
ദുൽഖർ സൽമാൻ പ്രൊഡക്ഷൻ ബാനറായ വേഫെയറര്‍ ഫിലിംസിന്റെ ചിത്രത്തിലാണ് അഹാന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
വേഫെയറര്‍ ഫിലിംസിനു വേണ്ടി അഹാനയോട് നന്ദിയും സ്നേഹവം അറിയിക്കുകയാണ് ദുൽഖർ.
ദുൽഖറും അമാലും സ്നേഹത്തോടെ നൽകിയ സമ്മാനത്തിന്റെ ചിത്രങ്ങളും അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. ഇങ്ങനെ ഒരു അനുഭവം ആദ്യമായാണെന്നും അഹാന കുറിക്കുന്നു.
Post Your Comments