വിവാഹനിശ്ചയം വരെ എത്തിയ ബന്ധമായിരുന്നു നടൻ വിശാലിന്റെയും നടി അനീഷ റെഡ്ഡിയുടേതും. എന്നാൽ പിനീട് താരങ്ങൾ പിരിഞ്ഞുവെന്നും വിവാഹം വേണ്ടെന്നുവെച്ച വാർത്തയാണ് പുറത്തു വന്നത്. അനീഷ തന്റെ ഇൻസ്റ്റാഗ്രാമിൽ നിന്നും ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ നീക്കം ചെയ്തതോടെ അഭ്യൂങ്ങൾ ശക്തമായി.
ഇപ്പോഴിതാ അനീഷ മറ്റൊരു വിവാഹം ചെയ്യാൻ പോകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.ഹൈദരാബാദിലെ ബിസിനസ്സുകാരനുമായി നടിയുടെ വിവാഹം ഉറപ്പിച്ചതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹൈദരാബാദില്‍ വച്ച് കഴിഞ്ഞ വർഷം മാര്‍ച്ച് 16നായിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. നിശ്ചയം കഴിഞ്ഞ് മാസങ്ങൾക്കു ശേഷം വിവാഹം വേണ്ടെന്നുവച്ചതായും വാർത്ത വരുന്നത്. എന്നാൽ വിഷയത്തിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചുമില്ല.
വിശാലിന്റെ ട്വിറ്റർ പേജിൽ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഇപ്പോഴുമുണ്ട്. ദേശീയ ബാസ്ക്കറ്റ് ബോള്‍ ടീം അംഗമായ അനീഷ ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
Post Your Comments