സിനിമാ സെറ്റിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല ; അണിയറ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് ഹോളിവുഡ് താരം

നേരത്തെ 12 പേർക്ക് കോവിഡ് പിടികൂടിയതോടെ ഷൂട്ടിങ് ഇടയ്ക്കു വർച്ച് നിർത്തേണ്ടി വന്നിരുന്നു

മിഷൻ ഇംപോസിബിൾ 7 സിനിമയുടെ സെറ്റിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന അണിയറ പ്രവർത്തകരെ ചീത്ത വിളിച്ച് ഹോളിവുഡ് താരം ടോം ക്രൂസ്. സാമൂഹികഅകലം പാലിക്കാതെ അശ്രദ്ധയോടെ ജോലി ചെയ്യുകയായിരുന്ന അണിയറപ്രവർത്തകരോടാണ് താരം ദേഷ്യപ്പെട്ടത്.

ചിത്രീകരണത്തിനിടെ 12 പേർക്ക് കോവിഡ് പിടികൂടിയതോടെ ഷൂട്ടിങ് ഇടയ്ക്കു വർച്ച് നിർത്തേണ്ടി വന്നിരുന്നു. തുടർന്ന് ഷൂട്ടിങ് ഇടയ്ക്കു വർച്ച് നിർത്തേണ്ടി വന്നിരുന്നു. പിന്നീട് സെപ്റ്റംബറിൽ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു. ഇതായിരിക്കണം താരത്തെ പ്രകോപിപ്പിച്ചത്.ടോം ക്രൂസ് ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ്.

‘കോവിഡിൽ ആളുകൾ ജോലിയില്ലാതെ കഷ്ടപ്പെടുന്ന ഈ സമയത്ത് കുറച്ച് ആളുകൾ ഇങ്ങനെ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതിൽ അമർഷമുണ്ട്. നമ്മളെ വിശ്വാസമുള്ളതുകൊണ്ടാണ് ഹോളിവുഡിൽ സിനിമ ചെയ്യാൻ അവർ തിരിച്ചെത്തിയത്. രാത്രി മുഴുവൻ ഞാൻ നിർമാതാക്കളെയും ഇൻഷുറൻസ് കമ്പനികളെയും വിളിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ഇതുപോലെ വീണ്ടും കാണാൻ എന്നെ ഇടവരുത്തരുത്. അല്ലാത്തപക്ഷം നിങ്ങൾ ഇതിൽ നിന്നും പുറത്താകും.’–ടോം ക്രൂസ് പറയുന്നു.

‘സിനിമാ ഇൻഡസ്ട്രി അടഞ്ഞു കിടക്കുന്നതിനാൽ പലർക്കും സ്വന്തം വീടുവരെ നഷ്ടമായി. ഭക്ഷണം കഴിക്കാനോ കോളജ് ഫീസ് അടയ്ക്കാനോ പോലും പൈസയില്ല. ഇതൊക്കെയാണ് എല്ലാ രാത്രികളിലും ഞാൻ സ്വപ്നം കാണുന്നത്. അതുകൊണ്ട് ദയവ് ചെയ്ത് സുരക്ഷിതരായി ഇരിക്കാൻ ശ്രമിക്കൂ. ജോലിയിൽ ആത്മാർത്ഥത കാണിക്കൂ.’–ടോം ക്രൂസ് പറഞ്ഞു.

Share
Leave a Comment