
മലയാളികൾക്ക് ബോളിവുഡിൽ ഏറ്റവും ഇഷ്ടപെട്ട താരമാണ് നടൻ ഷാരൂഖ് ഖാൻ. താരത്തിന്റെ ചിത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരവുമാണ്. ഷാരൂഖ് ഖാന് മാത്രമല്ല ആരാധകർ ഉള്ളത് താരത്തിന്റെ കുടുംബത്തിനും ഏറെ ആരാധകരാണുള്ളത്. ഇപ്പോഴിതാ തന്റെ പ്രിയ പത്നി ഗൗരി ഖാന് ലഭിച്ച പുരസ്‌ക്കാരത്തിന് ഷാരുഖ് ഖാന് നൽകിയ കമന്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അഭിനയവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ബോളിവുഡ് താരങ്ങളെക്കാളും ഒരുപടി മുന്നിലാണ് ഗൗരി ഖാൻ. പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ് ഷാരൂഖ് ഖാന്റേയും ഗൗരി ഖാന്റേയും പ്രണയകഥ. ഷാരൂഖ് ഖാന്റെ ഭാര്യ എന്നതിലുപരി ഒരു ഇന്റീരിയര്‍ ഡിസൈനർ കൂടിയാണ് ഗൗരി.
പല ബോളിവുഡ് താരങ്ങളുടേയും സുന്ദര ഭവനത്തിന്റെ ഇന്റീരിയൽ ഡിസൈനിംഗിന് പിന്നിൽ ഗൗരി ഖാനാണ്. ഗൗരിയെ തേടി പുതിയ പുരസ്കാരം എത്തിയിരിക്കുകയാണ്. ആര്‍ക്കിട്ടെക്ച്വർ ഡെെജസ്റ്റിന്റെ അവാര്‍ഡാണ് ഗൗരിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷാരൂഖിന്റെ രസകരമായ പ്രതികരണമാണ്. ഗൗരി ഖാന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ടാണ് ഷാരൂഖ് രസകരമായ കമന്റ് പങ്കുവെച്ചിരിക്കുന്നത്. ‘വീട്ടിലെ ഒരാള്‍ക്കെങ്കിലും അവാര്‍ഡ് ലഭിക്കുന്നുണ്ടല്ലോ എന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്’. നടന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഗൗരി ഖാന് ആശംസയുമായി ബോളിവുഡും സിനിമാ ലോകവും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments