GeneralLatest NewsMollywoodNEWS

ഹാപ്പി ബർത്ത്ഡേ കണ്ണമ്മാ ; കാളിദാസിന് ജന്മദിനാശംസകളുമായി പാർവതി

അമ്മയ്ക്ക് ഉമ്മ കൊടുക്കുന്ന കാളിദാസന്റെ കുഞ്ഞുനാളിലെ ഒരു ചിത്രവും പാർവതി പങ്കുവെച്ചിട്ടുണ്ട്

പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ജയറാമിന്റെയും പർവതിയുടെയും. മകൻ കാളിദാസിനെയും പ്രേക്ഷകർ ഇതിനോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു. ഇപ്പോഴിതാ മകന്റെ പിറന്നാളിന് ആശംസയുമായി എത്തിയിരിക്കുകയാണ് പാർവതി.
‘ഇന്ന് ഒരു വയസ്സ് കൂടുന്ന എന്റെ കുഞ്ഞിന്…, ഹാപ്പി ബര്‍ത്ത്ഡേ കണ്ണമ്മാ… ലവ് യു…’ എന്നാണ് പാര്‍വ്വതി കുറിച്ചിരിക്കുന്നത്. ഒപ്പം, അമ്മയ്ക്ക് ഉമ്മ കൊടുക്കുന്ന കാളിദാസന്റെ കുഞ്ഞുനാളിലെ ഒരു ചിത്രവും പാർവതി പങ്കുവെച്ചിട്ടുണ്ട്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് ‘എന്റെ വീട്, അപ്പൂന്റേം’ എന്ന സിനിമയിലെ അഭിനയത്തിന് 2003 ലെ മികച്ച ബാലനടനുള്ള സംസ്ഥാന-ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ കൈവരിച്ചു.

2018 ൽ പുറത്തിറങ്ങിയ ‘പൂമരം’ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ സജീവമായ കാളിദാസ്, ഈ വര്‍ഷത്തെ പ്രധാന തമിഴ് ഓ ടി ടി റിലീസുകളായ അന്തോലോജി ചിത്രങ്ങള്‍ – പുത്തം പുതു കാലൈ,’ ‘പാവ കതൈകള്‍’ എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

https://www.instagram.com/p/CI1Ci0_pHII/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button