CinemaLatest NewsMollywoodNEWS

ടൊവിനോയ്ക്ക് വയറിനുള്ളിൽ പരിക്കേറ്റ ചിത്രം ‘കളയിലെ’ ദൃശ്യങ്ങൾ പുറത്ത്

ഷൂട്ടിങ്ങിനിടെ വയറിനുള്ളിലെ രക്തക്കുഴലിനേറ്റ മുറിവ് കാരണം ടൊവിനോ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരുന്നു

ആരാധകരുടെ പ്രിയപ്പെട്ട നടനാണ് ടോവിനോ തോമസ്. താരത്തിന്റെ ചിത്രങ്ങൾക്കായെല്ലാം പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അടുത്തിടയിൽ കള സിനിമയുടെ ചിത്രീകരണത്തിനിടയിൽ താരത്തിന് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് ചികിത്സയിലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കളയിലെ ചിത്രീകരണ സമയത്ത് എടുത്ത അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

മനുഷ്യനും വന്യജീവിതവും പ്രമേയമാവുന്ന ചിത്രം രോഹിത് വി.എസാണ് സംവിധാനം ചെയ്യുന്നത്. ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മാണം. മനുഷ്യന്റെ പരിണാമത്തിലൂന്നിയ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ്.

ഷൂട്ടിങ്ങിനിടെ വയറിനുള്ളിലെ രക്തക്കുഴലിനേറ്റ മുറിവ് കാരണം ഐ.സി.യുവിനുള്ളിൽ കഴിഞ്ഞത് വലിയ വാർത്തയായിരുന്നു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ അധികം വൈകാതെ ആശുപത്രി വിടുകയും ചെയ്തിരുന്നു. ഒക്ടോബർ മാസത്തിലാണ് ടൊവിനോ തോമസിന് ആക്ഷൻ രംഗത്തിനിടെ പരിക്കേറ്റത്.

 

 

shortlink

Post Your Comments


Back to top button