മറ്റു നടിമാരില്‍ നിന്ന് കനി കുസൃതി എന്ന നടി ഏറെ വിഭിന്നയാകുന്നത് തന്റെ നിലപാടുകളും അഭിപ്രായങ്ങളും കൊണ്ടാണ്. പരസ്യങ്ങളും ഷോപ്പുകളിലെ ഉദ്ഘാടന പരിപാടികളും ചെയ്യാതിരിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് താരം.
‘ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കാത്തത് കൊണ്ടല്ല, താല്പര്യമില്ല. പരസ്യങ്ങളും അങ്ങനെ തന്നെ. ചില ബ്രാന്‍ന്‍ഡുകള്‍ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. എന്നാല്‍ പല ബ്രാന്‍ഡുകളോടും എത്തിക്കല്‍ പ്രശ്നങ്ങളുണ്ട്. പരസ്യങ്ങളുടെ കഥ ഇഷ്ടപ്പെടാത്തത് കൊണ്ടോ ഉത്പന്നം പ്രൊമോട്ട് ചെയ്യാന്‍ താല്പര്യമില്ലാത്തത് കൊണ്ടോ ആകാം. സ്റ്റേജ് ഷോകളില്‍ ഡാന്‍സറായി സിനിമയിലെത്തും മുന്‍പേ ചെയ്തിരുന്നു. പതിനൊന്നു വര്‍ഷമായി ഒറ്റയ്ക്ക് താമസിക്കുന്നത് കൊണ്ട് സാമ്പത്തികം എന്നെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഒരിക്കലും കോംപ്രമൈസ് ചെയ്യില്ല എന്ന മട്ടില്‍ ജീവിക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെ ഇഷ്ടമില്ലാത്ത പരസ്യങ്ങളും സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട്. മിനിമം ജീവിക്കാനുള്ള പണം കണ്ടെത്തണം. കുട്ടിക്കാലത്തെ എനിക്ക് സേവിംഗ്സ് ഉണ്ട്. അക്കാര്യത്തില്‍ ഞാന്‍ അച്ഛനെയും അമ്മയേയും പോലെയല്ല. അവര്‍ ഒരുപാട് പണമൊന്നും ഉണ്ടാക്കിവെച്ചിട്ടില്ല. സേവ് ചെയ്യുന്നവരുമല്ല. ആവശ്യമുള്ളവര്‍ക്ക് കൈയ്യിലുണ്ടെങ്കില്‍ കൊടുക്കുന്ന ആളുകളാണ് രണ്ടാളും. പ്രത്യേകിച്ച് മൈത്രേയന്‍. എനിക്കാണെങ്കില്‍ ചെറുതിലെ മുതലേ തന്നെ എന്‍റെ സ്പേസ് വേണം. ചെറിയ വീട് വയ്ക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. പോണ്ടിച്ചേരിയില്‍ ചെറിയൊരു സ്ഥലം വാങ്ങിയിട്ടുണ്ട്. പെട്ടെന്നൊരു പ്രതിസന്ധി വന്നാല്‍ തരണം ചെയ്യാനുള്ള കരുതലൊക്കെ എനിക്കുണ്ട്’.
Post Your Comments