GeneralLatest NewsMollywoodNEWSSpecial

ഞാൻ ഗിരിജ വാര്യരുടെ ഇളയ മകളാണ് ; അമ്മയുടെ ലേഖനത്തിനൊപ്പം മഞ്ജു വാര്യരുടെ കുറിപ്പ്

അമ്മ എഴുതിയ ലേഖനം ഏറെ അഭിമാനത്തോടെ പങ്കു വയ്ക്കുന്നു.

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ മഞ്ജു പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് വൈറലാകുന്നത്. വർഷങ്ങൾക്ക് ശേഷം മഞ്ജുവിന്റെ ‘അമ്മ ഗിരിജ വാര്യർ എഴുതിയ ലേഖനമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

അമ്മ എഴുതിയ ലേഖനം ഏറെ അഭിമാനത്തോടെ പങ്കു വയ്ക്കുന്നു. ഏകദേശം 46 വർഷങ്ങൾക്ക് ശേഷമാണ് ഒരു പ്രസിദ്ധീകരണത്തിൽ അമ്മ എഴുതിയ വാചകങ്ങൾ അച്ചടിച്ചു വരുന്നത്. അത് ഗൃഹലക്ഷ്മിയിൽ തന്നെ ആയതിൽ സന്തോഷം.
കൂട്ടത്തിൽ ഒരു ചെറിയ തിരുത്ത് കൂടി. ഗിരിജാ വാര്യരുടെ മൂത്ത മകളല്ല, ഇളയ മകളാണ് ഞാൻ ട്ടോയെന്നുമായിരുന്നു മഞ്ജു വാര്യര്‍ കുറിച്ചു.

ഗൃഹലക്ഷ്മിയിലെ എഴുത്തിന്‍റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു.നിലാവെട്ടമെന്ന പക്തിയുമായാണ് ഗിരിജ വാര്യര്‍ എത്തിയിട്ടുള്ളത്. മഞ്ജുവിന്‍റെ പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button