അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒയും ഡബ്ലുബിയും ഇന്ത്യയിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുമായുള്ള സംപ്രേക്ഷണം അവസാനിപ്പിച്ചു. കൂടാതെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവടങ്ങളിലെയും സംപ്രേക്ഷണം അവസാനിപ്പിക്കുമെന്ന് ചാനൽ ഉടമകളായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷനല്‍ അറിയിച്ചു.
ഡിസംബര്‍ 15–ഓടെയായിരിക്കും പ്രവർത്തനം അവസാനിപ്പിക്കുക.പ്രേക്ഷകര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതും കോവിഡ് പ്രതിസന്ധിയുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
വാർണർ മീഡിയയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോം എച്ച്ബിഒ മാക്സിന്റെ ഇന്ത്യയിലേയ്ക്കുള്ള വരവിന്റെ മുന്നോടിയാണ് ഈ അടച്ചുപൂട്ടൽ. അടുത്തവർഷത്തോടെ എച്ച്ബിഒ മാക്സ് ഇന്ത്യയിലെത്തിയേക്കും .അതേസമയം കുട്ടികളുടെ ചാനലുകളുടെ മേല്‍നോട്ടത്തിനായി മുംബൈ,ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകള്‍ തുടരും
Post Your Comments