CinemaGeneralLatest NewsNEWS

സംവിധായകൻ അഖിൽ പോൾ വിവാഹിതനാകുന്നു

ടൊവിനോ നായകനായ ഫോറന്‍സികിന്‍റെ സംവിധായകരിലൊരാളാണ് അഖിൽ

സംവിധായകൻ അഖില്‍പോള്‍ വിവാഹിതനാകുന്നു. കണ്ണൂർ സ്വദേശിയായ ഡോ.ബെറ്റ്സിയാണ് വധു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്
ഈ മാസം 28നാണ് വിവാഹം. മാട്രിമോണിയൽ വഴി വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്. കാൻ ചാനൽസ് ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അഖിൽ വിവാഹക്കാര്യം വ്യക്തമാക്കിയത്.

ടൊവിനോ തോമസും മംമ്താ മോഹൻദാസും ഒരുമിച്ച ഫോറന്‍സികിന്‍റെ സംവിധായകരിലൊരാളാണ് അഖിൽ. ഫോറൻസിക് ബോളിവുഡ് റീമേക്കിനായി ഒരുങ്ങുകയുമാണണ്. വിക്രാന്ത് മാസേയാണ് നായകനായെത്തുന്നത്.

2014-ൽ പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങൾ ഒന്നിച്ച സെവൻത് ഡേ എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അഖിൽ പോള്‍.

shortlink

Related Articles

Post Your Comments


Back to top button