CinemaGeneralLatest NewsNEWS

സൂരറൈ പോട്രു വിശേഷങ്ങൾ തീരുന്നില്ല; സൂര്യയുടെ ക്വാളിറ്റിയെക്കുറിച്ച് പറഞ്ഞ് അപര്‍ണ്ണ

സൂര്യയ്‌ക്കൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം നേരത്തെയും അപര്‍ണ്ണ പങ്കുവെച്ചിരുന്നു

മലയാളികളുടെ പ്രിയ നടി അപര്‍ണ്ണ ബാലമുരളി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് സൂരറൈ പോട്രു. സൂര്യയുടെ നായികയായിട്ടാണ് താരം ചിത്രത്തിൽ അരങ്ങേറിയത്. സിനിമയിൽ ബൊമ്മി എന്ന കഥാപാത്രത്തെയാണ് അപർണ അവതരിപ്പിച്ചത്.
സൂര്യയ്‌ക്കൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം നേരത്തെയും അപര്‍ണ്ണ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ സൂര്യയുടെ ക്വാളിറ്റികളില്‍ ഏറ്റവും ആദരവ് തോന്നിയ കാര്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അപര്‍ണ്ണ . വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അപർണ ഇക്കാര്യം തുറന്നുപറഞ്ഞത്.

സൂര്യ സാർ എല്ലാവരോടും വളരെ ലാളിത്യത്തോടെയും വിനയത്തോടെയും പെരുമാറുന്ന ആളാണ്. എല്ലാവരോടും ബഹുമാനമാണ് അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ക്വാളിറ്റികളിൽ ഏറ്റവും ആദരവ് തോന്നിയത് അതാണ്.

കഥാപാത്രത്തിനായി എത്ര കഠിനമായി വർക് ഔട്ടും പരിശീലനവും നടത്തുന്നതിലെ അദ്ദേഹത്തിന്റെ അർപ്പണമാണ് എന്നെ ഇൻസ്പയർ ചെയ്തത്.സിനിമയിൽ മാരന്റെ 19 വയസ്സുള്ള ഗെറ്റപ്പും ഉണ്ട്. അതിനു വേണ്ടിയാണ് സൂര്യ സാർ അത്ര കഠിനമായിട്ടാണ് വർക് ഔട്ട് ചെയ്തത്. ഞാൻ പക്ഷെ അങ്ങനെ അല്ല.ഡയറ്റിങ് ഒക്കെ ചെയ്യാൻ പൊതുവെ മടിയാണ്. ഇപ്പോൾ ഞാൻ ശ്രദ്ധിക്കാറുണ്ട് അപര്‍ണ്ണ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button