
പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. താരത്തിന്റെ മക്കൾ അഹാന ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. എല്ലാവർക്കും സ്വന്തമായി യുട്യൂബ് ചാനൽ വരെ ഉണ്ട്. സിനിമ തിരക്കുകൾക്കിടയിലും അഹാന സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കു വെക്കാൻ മറക്കാറില്ല. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധേയമാവുന്നത്.
എറണാകുളത്ത് പുതിയ സിനിമയുടെ ലൊക്കേഷനിലാണ് അഹാന ഇപ്പോൾ ഉള്ളത്. വീഡിയോയിൽ തന്റെ മുടിയുടെ പരിപാലനത്തെ കുറിച്ചും ഹെയർ സ്റ്റൈൽ ടിപ്സുമൊക്കെ പരിചയപ്പെടുത്തുകയാണ് താരം. പ്രേക്ഷകരിൽ പലരും തന്നോട് സ്ഥിരം ചോദിക്കുന്ന ചോദ്യമാണ് മുടി എങ്ങനെ സംരക്ഷിക്കുന്നുവെന്ന്. ഇതിനെ തുടർന്നാണ് നടിയുടെ പുതിയ വീഡിയോ.
അടുത്തിടെ വീട്ടിൽ തന്റെ കുടുംബാംഗങ്ങളെല്ലാം ഉപയോഗിക്കുന്ന, ഹോം മെയ്ഡായി നിർമ്മിക്കാവുന്ന ഒരു ഹെയർ ഓയിൽ പരിചയപ്പെടുത്തികൊണ്ട് കൃഷ്ണകുമാറും ഒരു വീഡിയോ പങ്കുവച്ചിരുന്നു.
Post Your Comments