GeneralLatest NewsMollywoodNEWSSpecial

എന്റെ ജീവിതം സുന്ദരമാക്കിയവൾ, ലവ് യു ജാമു ; ഭാര്യക്ക് വിവാഹവാർഷിക ആശംസകളുമായി സൗബിൻ

ഭാര്യ ജാമുവിനും മകന്‍ ഒര്‍ഹാനുമൊപ്പമുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിട്ടുണ്ട്

വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടനാണ് സൗബിൻ ഷാഹിര്‍. വിവാഹവാര്ഷികദിനത്തിൽ പ്രിയപത്നിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സൗബിൻ.

‘ഏറ്റവും സുന്ദരിയായ സ്ത്രീക്ക്, എന്റെ ജീവിതം ഏറ്റവും സുന്ദരമാക്കുന്നവള്‍ക്ക്, വിവഹവാര്‍ഷിക ആശംസകള്‍… ലവ് യു ജാമു’ സൗബിൻ കുറിക്കുന്നു.

ഭാര്യ ജാമുവിനും മകന്‍ ഒര്‍ഹാനുമൊപ്പമുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിട്ടുണ്ട്. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. ഒര്‍ഹാന്‍ എന്ന രണ്ടു വയസ്സുകാരന്‍ മകനുണ്ട് ഇവര്‍ക്ക്
ദുബായിയില്‍ ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സൗബിന്‍ ഇപ്പോൾ.

https://www.instagram.com/p/CI2NHZSHqfs/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button