CinemaGeneralLatest NewsNEWS

എന്റെ ലഹരി ഇതാണ്, അത് ഉമ്മച്ചിക്കും അറിയാം ; മനസ് തുറന്ന് ഷെയിൻ നിഗം

എനിക്ക് മനസിലായ കാര്യം അവര്‍ക്ക് മനസിലാകാത്തതിന് ഞാനെന്ത് ചെയ്യാനാണ് ഷെയിൻ ചോദിക്കുന്നു

മലയാള സിനിമയിലെ പ്രേഷകരുടെ പ്രിയപ്പെട്ട യുവനടനാണ് ഷെയിൻ നിഗം. നടൻ അബിയുടെ മകനായ ഷെയിൻ വ്യത്യസ്തമായ അഭിനയശൈലിയിലൂടെ മലയാളസിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തയാളാണ്. എന്നാൽ അടുത്ത സമയത്ത് ഏറെ വിവാദങ്ങൾക്ക് ഇരയായ വ്യക്തിയായിരുന്നു താരം. സിനിമയിൽ നിന്ന് ഷെയിനെ മാറ്റി നിർത്തുന്ന തരത്തിലേക്ക് വരെ കാര്യങ്ങൾ പോയിരുന്നു. എന്നാൽ വീണ്ടും സിനിമയിൽ സജീവ സാന്നിധ്യമാകാൻ താരത്തിന് സാധിച്ചു.

തനിക്ക് നേരെ ഉണ്ടായ ട്രോളുകളെ കുറിച്ചും വിവാദങ്ങളെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് ഷെയിനിപ്പോള്‍. നിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഷെയിന്‍ മനസ് തുറക്കുന്നത്. അധികം ആരോടും മിണ്ടാത്ത ആളായിരുന്നു ഞാന്‍. ഒരാള്‍ വിളിച്ച് കൊല്ലുമെന്ന് പറഞ്ഞാല്‍ പിന്നെ എന്ത് ചെയ്യും? പിടിച്ച് നില്‍ക്കാന്‍ വേണ്ടിയാണ് എനിക്ക് വേണ്ടി സംസാരിച്ചത് തുടങ്ങിയതെന്ന് ഷെയിന്‍ പറയുന്നു.

നമ്മളെല്ലാവരും ഫ്രീഡത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. വിശപ്പ് മാറ്റുകയാണ് എല്ലാവരുടെയും ലക്ഷ്യം. എനിക്ക് ടെന്‍ഷനില്ല. ലോകം ഇടിഞ്ഞ് വീണാലും ഞാന്‍ ഹാപ്പിയാണ്.സ്‌കൂളില്‍ പഠിക്കുമ്പോഴൊന്നും ഒരു നടനാകുമെന്ന് സ്വപ്‌നത്തില്‍ പോലും ആഗ്രഹിച്ചിട്ടില്ല. വാപ്പച്ചിയും സിനിമയില്‍ വലിയ തിരക്കുള്ള ആളായിരുന്നില്ല. പ്രപഞ്ചനാഥന്‍ സഹായിച്ചാണ് ഞാന്‍ നടനായത്.

ഉള്ളിലെ ആഗ്രഹം സത്യമാണെങ്കില്‍ അത് വര്‍ക്കൗട്ടാകും. താന്‍ രഹസ്യങ്ങളൊന്നുമില്ലാത്ത ആളാണെന്നാണ് ഷെയിന്‍ പറയുന്നത്. എല്ലാ കാര്യവും ഉമ്മച്ചിക്കെങ്കിലും അറിയാം. എന്റെ ഇഷ്ടങ്ങളാണ് എന്റെ സിനിമകള്‍.എന്നെ സംബന്ധിച്ചിടത്തോളം ജീവിക്കുക എന്നതാണ് ലഹരി. ജീവിതം ആണെന്റെ ഡ്രഗ്. അതിനപ്പുറം ഒന്നും ബാധിക്കുന്നില്ല. റെക്‌സേട്ടന്റെ പാട്ടുകളാണ് മറ്റൊരു ഡ്രഗ്. എപ്പോഴും എവിടെയുമല്ലാത്ത ആളാണ് ഞാന്‍. ഒരു പത്ത് വര്‍ഷം കഴിഞ്ഞാലും അപ്പോഴത്തെ മൊമന്റിലാകും ഞാന്‍ ഉണ്ടാവുക ഷെയിന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button