ദേശീയ വിനോദമായ ഹോക്കിയില്‍ മാസ്മരിക പ്രകടനം കാഴ്ചവച്ച ധ്യാന്‍ ചന്ദിന്റെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്. അഭിഷേക് ചൗബേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുശാന്ത് സിങ് രജ്പുത്തിന്റെ ‘സോന്‍ചിരിയയുടെ’ സംവിധായകൻ ആണ് അഭിഷേക്.
അടുത്ത വര്‍ഷം ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. റോണി സ്‌ക്രൂവാല, പ്രേംനാഥ് രാജഗോപാലന്‍ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.2022ല്‍ ചിത്രം തിയേറ്ററുകളിലെത്തും.
Leave a Comment