എന്നും നിലപാടുകൾ തുറന്നു പറയുന്നതിലൂടെ വിവാദത്തിൽ ആയ സംവിധായകനാണ് വിനയൻ. വ്യത്യസ്തമായ കഥാവഴികളിലൂടെ പ്രേക്ഷകപ്രീതിനേടിയ ഒരു പിടി ചിത്രങ്ങൾ ഒരുക്കിയ വിനയൻ മലയാള സിനിമയെ ഭരിയ്ക്കുന്നത് പണവും പ്രതാപവും താരമൂല്യവുമാണെന്ന വിമർശനമുയർത്തുകയാണ്. താരങ്ങള്‍ക്കു ഓശാന പാടിയാലേ വളര്‍ച്ച ഉണ്ടാകൂ എന്നൊരു തോന്നല്‍ ഇക്കാലത്തും സിനിമയില്‍ സജീവമാണെന്നും റിപ്പോര്‍ട്ടര്‍ ടിവിയുമായുളള അഭിമുഖത്തില്‍ വിനയൻ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. ” ഏത് ജോലിയിലാണെങ്കിലും വ്യക്തിത്വം കൈവിടാതെ മുന്നോട്ടു പോകണം. പണവും പ്രശസ്തിയുമാണ് സന്തോഷത്തിന്റെ താക്കോല്‍ എന്ന് വിശ്വസിയ്ക്കുന്ന ആളല്ല ഞാന്‍. പണവും പ്രതാപവും താരമൂല്യവുമാണ് സിനിമയെ ഭരിയ്ക്കുന്നത്. താരങ്ങള്‍ക്കു ഓശാന പാടി നിന്നാലേ വളര്‍ച്ച ഉണ്ടാകൂ എന്നൊരു തോന്നല്‍ സിനിമയില്‍ സജീവമാണ്. താരങ്ങളെ പൂജിക്കാന്‍ തയ്യാറല്ലെന്ന് മുപ്പതു വര്‍ഷത്തെ സിനിമ ജീവിതത്തിനിടെ താന്‍ വ്യക്തമാക്കിയിട്ടുണ്ട്.
read also:എനിക്ക് സ്റ്റീല്‍ പാത്രത്തിലാണ് ഭക്ഷണവും ചായയും തന്നിരുന്നത്; തുറന്നു പറഞ്ഞ് ബിനീഷ്
എന്റേതായ വഴിയിലാണ് ഞാന്‍ സഞ്ചരിയ്ക്കുന്നത്. ചെറിയ താരങ്ങളെ വെച്ച് സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാക്കുവാന്‍ എനിയ്ക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി അഭിനയിച്ച രാക്ഷസ രാജാവ് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിയ്ക്കവേയാണ് ഊമ പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയ്ക്കായി ജയസൂര്യയുടെ ഫോട്ടോഷൂട്ട് നടക്കുന്നതും. ഒരു സൂപ്പര്‍ താരത്തെ വെച്ച് സിനിമ എടുക്കുന്നത്തിന് സമാനമായ സന്തോഷമാണ് ഒരു പുതുമുഖത്തെ വെച്ച് സിനിമ ചെയ്യുമ്ബോഴും എനിയ്ക്കു ലഭിയ്ക്കുന്നത്”. വിനയൻ പറഞ്ഞു.
Post Your Comments