ടൊവിനോ നായകനായി തിളങ്ങിയ ക്രൈം ത്രില്ലർ ചിത്രമായിരുന്നു ‘ഫോറൻസിക്’. കൊവിഡിന് മുമ്പ് റീലീസ് ചെയ്ത ചിത്രം തീയേറ്ററുകളിൽ വൻവിജയമായിരുന്നു. ഇപ്പോഴിതാ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
സാമൂവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ ടൊവിനോയുടെ വേഷത്തിൽ വിക്രാന്ത് മസേയാണ് എത്തുന്നത്. ഇന്റലിജന്റ് ഫിലിം എന്നാണ് വിക്രാന്ത് മസേ ഫോറന്‍സികിനെ വിശേഷിപ്പിച്ചത്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയിലെത്തിക്കുന്നത്. അഖില്‍ പോളും അന്‍സാര്‍ ഖാനും ചേര്‍ന്നാണ് മലയാളം പതിപ്പ് സംവിധാനം ചെയ്തത്. മംമത മോഹന്‍ദാസ്, സൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍, റെബേക്ക തുടങ്ങിയവരാണ് ഫോറന്‍സിക്കിൽ പ്രധാന വേഷങ്ങൾ ചെയ്തത്.
Post Your Comments