തമിഴില്‍ സമീപകാലത്ത് ഇറങ്ങി തരംഗം സൃഷ്ടിച്ച സൂര്യയുടെ സുര റൈ പോട്രിലെ അമ്മ കഥാപാത്രം ഉര്‍വശി എന്ന നടിയുടെ കയ്യില്‍ ഭദ്രമായിരുന്നു. ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രത്തില്‍ ഉര്‍വശിയുടെ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും മികച്ച ഒരു രംഗത്തെക്കുറിച്ചും അത് ചെയ്തപ്പോഴുണ്ടായ മാനസികാവസ്ഥയെക്കുറിച്ചും ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് താരം.
‘ഒരുപാട് സമയമെടുത്ത് ഷൂട്ട് ചെയ്ത രംഗമായിരുന്നില്ല അത്. ഷൂട്ടിങ്ങിനു മുന്‍പ് തന്നെ സ്ക്രിപ്റ്റ് എന്റെ കയ്യിലുണ്ടായിരുന്നു. ജീവിതവുമായി ബന്ധിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്‍ പൊതുവേ ഗ്ലിസറിന്‍ ഉപയോഗിക്കാറില്ല. സാഹചര്യം ഉള്‍ക്കൊണ്ടു അഭിനയിക്കാറാണ് പതിവ്. മാനസികമായി ഒരു പ്രത്യേക അവസ്ഥയിലായിരുന്നു ആ ദിവസം. ഡബ്ബിംഗ് ദിവസവും അതേ. ആ രംഗങ്ങള്‍ വീണ്ടും അറിഞ്ഞു അഭിനയിച്ചാണ് ഡബ്ബ് ചെയ്തത്. സൂര്യയുടെ റിയാക്ഷനും കൂടി ചേര്‍ന്നതോടെ എനിക്ക് കൂടുതല്‍ സ്വാഭാവികമായി ചെയ്യാന്‍ കഴിഞ്ഞു. സ്വയം മറന്നു ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാനാവില്ല. അതിനോട് ചേര്‍ന്ന് നില്ക്കുന്ന തരത്തിലായിരുന്നു ആ രംഗങ്ങള്‍. നമ്മുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഭിനയിക്കേണ്ടി വരുമ്പോഴുള്ള അവസരമാണത്. കുറേ നാളിനു ശേഷം മറക്കാനാവാത്ത അനുഭവമായി മാറി ഇത്’.
Post Your Comments