പ്രേഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് സുബി സുരേഷ്. അടുത്തിടയിൽ പുറത്തുവന്ന താരത്തിന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ടെലിവിഷൻ നടൻ നസീര്‍ സംക്രാന്തിയുമായി വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് വൈറലായത്. സുബി സുരേഷ് ഒളിച്ചോടിയെന്ന തരത്തിലായിരുന്നു പ്രമോ വീഡിയോ. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ച് ആരാധകരും രംഗത്തെത്തി. ഇപ്പോഴിതാ ചിത്രത്തിന് പിന്നാലെ വിശദീകരണമായി എത്തിയിരിക്കുകയാണ് സുബി.
ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. ഒളിച്ചോടിപ്പോയിട്ടില്ല. പോവുമ്പോള്‍ പറഞ്ഞിട്ടേ പോവുള്ളൂ. ആരെ വേണമെങ്കിലും വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം വീട്ടുകാര്‍ തന്നിട്ടുണ്ട്. ആരെ വേണമെങ്കിലും കെട്ടിക്കോ, നിന്റെ ബുദ്ധിക്ക് അനുസരിച്ച് ഒരാളെ തിരഞ്ഞെടുത്തോളാന്‍ പറഞ്ഞിട്ടുണ്ട് വീട്ടില്‍ നിന്ന്. അതുകൊണ്ട് ഒളിച്ചോടേണ്ട സാഹചര്യമൊന്നുമില്ലന്നും സുബി പറയുന്നു.
ആരെയെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാല്‍ അമ്മയൊക്കെ അപ്പോള്‍ കൈപിടിച്ച് തരും. അങ്ങനെയുള്ള വീട്ടുകാരാണ്.എങ്ങും പോയിട്ടില്ലെന്ന് പ്രേക്ഷകരെ അറിയിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ വന്നത്. ഇത് കേട്ട് സന്തോഷിക്കുന്നവരും സങ്കടപ്പെടുന്നവരുമുണ്ടാവും. എന്താണെങ്കിലും എങ്ങും പോയിട്ടില്ല. കൈരളിയിലെ ഒരു പരിപാടിയുടെ ഭാഗമായാണ്. അവര്‍ അത് പ്രമോട്ട് ചെയ്യാനായി അങ്ങനെ ഉപയോഗിച്ചു. സോഷ്യല്‍ മീഡിയയും അതേറ്റെടുത്തു. എന്റെ വീട്ടിൽ ഇപ്പോഴും ഇത് കേൾക്കുമ്പോൾ എല്ലാവർക്കും ചിരിയാണ്.ഇപ്പോഴും ഞാൻ വീട്ടിൽ തന്നെ ഉണ്ടോ എന്നൊക്കെ ചോദിച്ച് ഫോൺ കോൾ വരുന്നുണ്ട്.
Post Your Comments