പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നര്‍ത്തികയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി. വളരെ കുറഞ്ഞ കാലം കൊണ്ടാണ് മലയാള സിനിമയില്‍ താരം ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടിയുടെ ബിഗ് ബി യിലെ ഗാനത്തിന് ചുവടുവെച്ചുകൊണ്ടാണ് തരാം മലയാളം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബാംഗ്ലൂര്‍ ഡെയിസിലെ മിഷേല്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.
അർജുൻ ഷാജി പകർത്തിയ ചിത്രങ്ങളിൽ അതിമനോഹരിയായാണ് ലക്ഷ്മിയെ കാണാൻ സാധിക്കുന്നത്. റെഡ് കോട്ടിൽ വെത്യസ്തമായ ലുക്കിലാണ് താരം.
ഫ്രാൻസിൽ നിന്നെത്തിയ വിദേശിയായ നടി നിമിഷനേരംകൊണ്ടാണ് മലയാള സിനിമയുടെ ഭാഗമായി മാറിയത്.
ഇതിനോടകം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളും ചെയ്തുകഴിഞ്ഞു. കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിന്റെ ഭാര്യയാണ് നടി. നൃത്ത ക്ലാസുകളും മറ്റ് പരിപാടികളുമൊക്കെയായി സജീവമായി കഴിയുകയാണ് താരം.
Leave a Comment