പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട താരദമ്പതികളാണ് കരീനയും സെയ്ഫ് അലിഖാനും. തങ്ങളുടെ രണ്ടാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് താരങ്ങൾ. ഇപ്പോഴിതാ കരീന പങ്കുവെച്ച മനോഹരമായ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
മക്കളായ ഇബ്രാഹിമും തൈമൂറിനെയും ചേർത്ത് പിടിച്ചിരിക്കുന്ന സെയ്ഫ് അലിഖാൻറെ ചിത്രമാണ് കരീന പങ്കുവെച്ചിരിക്കുന്നത്.’പ്രിയപ്പെട്ട ആൺകുട്ടികൾ’ എന്ന കുറിപ്പോടെയാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
അച്ഛനും ആൺമക്കളും എന്ന ഹാഷ്ടാഗിലാണ് കരീന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അടുക്കളയിൽ വെച്ചാണ് ചിത്രം എടുത്തിരിക്കുന്നത്. വെളുത്ത കുർത്തയാണ് സെയ്ഫും തൈമൂറും ധരിച്ചിരിക്കുന്നത്. കറുത്ത ടീഷർട്ടാണ് ഇബ്രാഹിം ധരിച്ചിരിക്കുന്നത്. തിങ്കളാഴ്ച അച്ഛനെ കാണാനെത്തിയതായിരുന്നു ഇബ്രാഹിം. സെയ്ഫ് അലിഖാന് മുൻഭാര്യ അമൃതസിംഗിലുള്ള മകനാണ് ഇബ്രാഹിം. ഇബ്രാഹിമിന്റെ സഹോദരിയാണ് സാറ അലിഖാൻ.
https://www.instagram.com/p/CIzqyjMJ0Jr/?utm_source=ig_web_copy_link
Post Your Comments