2021ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ താര പോരിന് കളം ഒരുങ്ങുകയാണ്. ആരാധകരെ അണിനിരത്തി രജനികാന്ത് രാഷ്ട്രീയ പാർട്ടിയുമായി മുന്നോട്ട് വരുമ്പോൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തുറന്നു പറയുകയാണ് കമല്‍ ഹാസന്‍. എന്നാല്‍ ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
“വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഞാന്‍ തീര്‍ച്ചയായും മത്സരിക്കും, ഞാന്‍ മത്സരിക്കുന്ന നിയോജകമണ്ഡലത്തെക്കുറിച്ച് പിന്നീട് പ്രഖ്യാപിക്കും.” കമല്‍ ഹാസന്‍ പറഞ്ഞതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018ൽ മക്കള്‍ നീദി മായം എന്ന പാര്‍ട്ടി രൂപീകരിച്ച കമല ഹാസന്‍ മധുര, തേനി, ദിണ്ടിഗുള്‍, വിരുദുനഗര്‍, തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി എന്നീ ജില്ലകളില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
“മധുരയെ തമിഴ്‌നാടിന്റെ രണ്ടാം തലസ്ഥാനമായി സ്ഥാപിക്കുകയെന്നത് എം.ജി.ആറിന്റെ സ്വപ്നമായിരുന്നു.ആ സ്വപ്നം ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. എം.എന്‍.എം അധികാരത്തില്‍ വന്നാല്‍ മധുരയെ തമിഴ്‌നാടിന്റെ രണ്ടാമത്തെ തലസ്ഥാനമാക്കും.” കമല്‍ ഹാസന്‍ പറഞ്ഞു.
Post Your Comments