മലയാളികളുടെ പ്രിയപ്പെട്ട നായിക ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിഷ്ണു സന്തോഷ് ആണ് ഫോട്ടോഗ്രാഫർ.
2011-ൽ ‘വാഗൈ സൂടാ വാ’ എന്ന സിനിമയിലെ അഭിനയത്തിന് തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി.
അതോടുകൂടി തമിഴിൽ കൂടുതൽ നല്ല കഥാപാത്രങ്ങൾ ഇനിയയ്ക്ക് ലഭിക്കാൻ തുടങ്ങി. 2013-ൽ അയാൾ എന്ന ലാൽ നായകനായ സിനിമയിൽ അഭിനയിച്ച് മലയാളത്തിൽ തിരികെയെത്തി.
സ്വർണകടുവ, പുത്തൻപണം, ആകാശമിട്ടായി, പരോൾ, താക്കോൽ, മാമാങ്കം തുടങ്ങിയ സിനിമകളിൽ നായികയായി ഇനിയ അഭിനയിച്ചു.
മാമാങ്കം ആണ് അവസാനം അഭിനയിച്ച ചിത്രം. തമിഴ്, കന്നഡ ഭാഷയിലടക്കം നിരവധി ചിത്രങ്ങൾ ഇനിയയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്.
Leave a Comment