പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് രജനീകാന്ത്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വൻ വിജയങ്ങളാണ് തീർത്തിട്ടുള്ളത്. അത്തരത്തിൽ വലിയ വിജയവും തീർത്ത ചിത്രമായിരുന്നു യന്തിരൻ. ചിത്രത്തിൽ രജനീകാന്തിന്റെ നായികയായെത്തിയത് ഐശ്വര്യ റായി ആയിരുന്നു. ഇരുവരും തമ്മിൽ ഒരു ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും രജനിയുടെ മറ്റു പല ചിത്രങ്ങളിലും ഐശ്വര്യയെ ക്ഷണിച്ചിരുന്നുവെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
മണിച്ചിത്രത്താഴിന്റെ റീമേക്കായി ഒരുക്കിയ ചന്ദ്രമുഖി തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. മലയാളത്തില്‍ ശോഭന അവതരിപ്പിച്ച വേഷത്തില്‍ ജ്യോതിക ആണ്എത്തിയത്. അതേസമയം ജ്യോതികയുടെ റോളിലേക്ക് ആദ്യം തീരുമാനിച്ചത് ഐശ്വര്യ റായിയെ ആയിരുന്നു.
ശങ്കറിന്റെ തന്നെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായിരുന്നു ശിവാജി. ചിത്രത്തില്‍ ശ്രിയാ ശരണാണ് നായികയായി എത്തിയത്. എന്നാൽ ചിത്രത്തില്‍ നായികയായി ഐശ്വര്യയെ ആണ് ആദ്യം പരിഗണിച്ചത്.എന്നാല്‍ അത് പിന്നീട് ശ്രിയ ശരണിലേക്ക് എത്തുകയായിരുന്നു.
സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രജനി ചിത്രമായിരുന്നു ബാബ. ബാബയിലും ഐശ്വര്യ റായിയെ നായികയായി പരിഗണിച്ചു. എന്നാല്‍ ബോളിവുഡ് താരം മനീഷ കൊയ്രാളയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തിയത്.
മറ്റൊരു വിജയ ചിത്രമായ പടയപ്പയില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രമായി ആദ്യം പരിഗണിച്ചത് നടിയെ ആണ്. എന്നാല്‍ പിന്നീട രമ്യായാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.
Post Your Comments