CinemaGeneralKollywoodLatest NewsNEWS

കമല്‍ ഹാസന്‍ സാറിനെ ‘എടാ’ എന്ന് വിളിക്കാന്‍ മടി തോന്നി: ആ സന്ദര്‍ഭം വെളിപ്പെടുത്തി ആശ ശരത്

ഇപ്പോള്‍ നിങ്ങള്‍ പോലീസ് ഓഫീസര്‍ ഞാന്‍ കുറ്റം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നയാള്‍ ധൈര്യമായി

നൃത്ത ലോകത്ത് പ്രശസ്തയായ ആശാ ശരത്തിനെ മലയാള സിനിമ വളരെ നേരത്തെ തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. ‘കമലദളം’, ‘കാബൂളിവാല’ പോലെയുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ അവഗണിച്ചു കൊണ്ടായിരുന്നു ആശാ ശരത് എന്ന നടി നൃത്ത ലോകത്ത് സജീവമായതും പിന്നീട് സീരിയലിലേക്ക് വഴിമാറിയതും. നായികയായി മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതിരുന്ന ആശാ ശരത്തിന് പിന്നീട് മികച്ച ക്യാരക്ടര്‍ വേഷങ്ങള്‍ ലഭിച്ചതോടെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ‘ദൃശ്യം’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ കൂടുതല്‍ തരംഗമായപ്പോള്‍ ദൃശ്യത്തിന്റെ തമിഴ് പതിപ്പിലും ആശാ ശരത്തിനെ തന്നെ ചിത്രത്തിലെ ഐപിഎസ് കഥാപാത്രം ഏല്‍പ്പിച്ചു. സിനിമ ഒരു സ്വപ്നമായി കൊണ്ടു നടക്കാതിരുന്ന താന്‍ കമല്‍ഹാസന്‍ എന്ന അതുല്യനായ കലാകാരനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ വേറിട്ട ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്.

‘പാപനാശം’ എന്ന സിനിമ കമല്‍സാറിനൊപ്പം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിറയ്ക്കാന്‍ തുടങ്ങിയതാണ്‌.അതിന്റെ കൂടെ ഒരു സീനില്‍ ഞാന്‍ അദ്ദേഹത്തെ ‘എടാ’ എന്ന് വിളിച്ച് ചോദ്യം ചെയ്യുകയും വേണം. അത് കേട്ടപ്പോള്‍ ഞാന്‍ ആകെ വിയര്‍ക്കാന്‍ തുടങ്ങി. ഒരു തരത്തിലും എനിക്കതിന് കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ കമല്‍ സാര്‍ തന്നെ തിരുത്തി. ഇപ്പോള്‍ നിങ്ങള്‍ പോലീസ് ഓഫീസര്‍ ഞാന്‍ കുറ്റം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നയാള്‍ ധൈര്യമായി വളരെ ആത്മാര്‍ഥമായി ഡാ എന്ന വിളിയോടെ തന്നെ ആ സീന്‍ ചെയ്യാന്‍ പറഞ്ഞു. എന്റെ മുന്നില്‍ മറ്റൊരാളാണ് നില്‍ക്കുന്നതെന്ന തോന്നലോടെ ഞാന്‍ അത് ചെയ്തു തീര്‍ത്തു’. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ആശ ശരത്ത് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button