തമിഴ് സീരിയൽ നടി വി.ജെ.ചിത്ര ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഹേമന്തിനെ അറസ്റ്റ് ചെയ്തു.ആത്മഹത്യാ പ്രേരണാക്കുറ്റം ആരോപിച്ചാണ് അറസ്റ്റ്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ചിത്രയുടെ അമ്മ രംഗത്തെത്തിയിരുന്നു. ഹേമന്ദിനെതിരെയും ഇവർ തന്നെയാണ് സംശയം ഉന്നയിച്ചത്.
ഡിസംബർ പത്തിനാണ് ചിത്രയെ ഹോട്ടൽമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണസമയത്ത് ഹേമന്ദും ചിത്രയ്ക്കൊപ്പം ഹോട്ടലിലുണ്ടായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ഇരുവരും വിവാഹിതരായിരുന്നുവെന്ന വാർത്ത മരണശേഷം മാത്രമാണ് പുറത്തുവന്നത്.
സീരിയലിൽ നായകൻമാരുമായി അടുത്തിടപഴകിയുള്ള രംഗങ്ങൾ ചിത്ര ചെയ്യുന്നതിൽ ഹേമന്ദിന് ദേഷ്യം ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. ‘സീരിയലില്‍ ചിത്ര ഉൾപ്പെട്ട ഒരു രംഗം ഹേമന്ദിന് ഇഷ്ടപ്പെട്ടില്ല. മരണപ്പെട്ട ദിവസം ഇയാൾ ചിത്രയെ തള്ളിയിടുകയും ചെയ്തിരുന്നു’. പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു.ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് ഹേമന്ദിന്റെ അറസ്റ്റുണ്ടായിരിക്കുന്നത്.
Post Your Comments