മുല്ല എന്ന ദിലീപ് ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയും അവതാരകയുമാണ് മീര നന്ദൻ. വിദേശത്ത് റേഡിയോ ജോക്കിയായി തിളങ്ങുന്ന മീര സോഷ്യൽ മീഡിയയിൽ സജീവമാണ്. നാടൻ വേഷങ്ങളിൽ സിനിമയിൽ ശ്രദ്ധനേടിയ മീര ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇപ്പോഴിതാ തന്റെ ഒരു ചിത്രത്തിന് ലഭിച്ച മോശം കമന്റ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മീര. തനിക്ക് മോശം കമന്റ് പറഞ്ഞ ആളുടെ പേര് ഉൾപ്പെടെയുള്ള സ്ക്രീൻ ഷോട്ട് മീര പുറത്ത് വിട്ടു. ”എനിക്ക് നിന്റെ കൂടെ നിന്റെ റൂമിൽ കിടക്കാൻ താൽപ്പര്യം ഉണ്ട്” എന്ന് തുടങ്ങി അശ്‌ളീല രീതിയിലാണ് ഇയാൾ മെസ്സേജ് അയച്ചിരിക്കുന്നത്. വർഗീസ് എന്നാണ് ഇയാളുടെ പേര്. എല്ലാവരും ഈ അക്കൗണ്ട് റിപ്പോർട്ട് അടിക്കണം എന്നും നിയമപരമായി ഇങ്ങനെ ഉള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണണമെന്നും താരം കുറിക്കുന്നു.
Post Your Comments