മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മികച്ച വേഷങ്ങള്‍ ചെയ്തു കൊണ്ട് കൈയ്യടി നേടിയ നടനാണ് വിനീത്. ‘കമലദളം’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടനൊപ്പം സിനിമയുടെ അവസാന ഭാഗത്ത് ഒന്നിച്ച് നിന്ന് പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞതാണ് സിനിമാ ജീവിതത്തിലെ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നു തുറന്നു പറയുന്ന വിനീത് ‘ചന്ദ്രമുഖി’ എന്ന സിനിമയില്‍ സൂപ്പര്‍ താരം രജനികാന്തിനൊപ്പം അഭിനയിച്ച നിമിഷത്തെക്കുറിച്ചും പങ്കുവയ്ക്കുകയാണ്.
‘ചന്ദ്രമുഖി എന്ന സിനിമയില്‍ അഭിനയിച്ച എക്സ്പീരിയന്‍സ് മറക്കാന്‍ കഴിയുന്നതല്ല. രജനി സാറിനെ പോലെ വലിയ ലെജന്‍ന്റിനൊപ്പം സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നത് തന്നെ വലിയ ഭാഗ്യമാണ്. കാര്യങ്ങള്‍ വളരെയധികം സൂക്ഷ്മമായി നിരീക്ഷിക്കുന്ന നടനാണ് അദ്ദേഹം. തങ്ങളുടെ സീന്‍ കഴിഞ്ഞു കാരവാനില്‍ പോയി റസ്റ്റ് ചെയ്യുന്ന സൂപ്പര്‍ താരങ്ങളെയാണ് നമ്മള്‍ അധികവും കാണാറുള്ളത്. പക്ഷെ രജനി സാര്‍ അങ്ങനെയല്ല. തന്റെ സീന്‍ കഴിഞ്ഞാലും അവിടെ ഇരുന്നു മറ്റുള്ളവരുടെ പെര്‍ഫോമന്‍സ് കൂടി കാണും. ‘ചന്ദ്രമുഖി’ എന്ന സിനിമയില്‍ എന്റെയും, ജ്യോതികയുടെയും ഡാന്‍സ് സീന്‍ വരുമ്പോള്‍ ഒരു ഭാഗത്ത് മാറി നിന്ന് കൊണ്ട് രജനി സാര്‍ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ക്ലാസിക് ഡാന്‍സിനെക്കുറിച്ചൊക്കെ ഞങ്ങളോട് ചോദിച്ചു മനസിലാക്കുമായിരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാനുള്ള ഒരു ആഗ്രഹം അദ്ദേഹത്തിനുള്ളിലുണ്ട്. ‘ചന്ദ്രമുഖി’ എന്ന സിനിമ നല്‍കിയത് നൂറു സിനിമ ഒന്നിച്ച് ചെയ്യുന്ന എക്സ്പീരിയന്‍സാണ്’. നടന്‍ വിനീത് പറയുന്നു.
Post Your Comments