GeneralLatest NewsNEWSTV Shows

രണ്ടുപേരും രണ്ടു മതത്തിൽപ്പെട്ടവർ, വീട്ടുകാർ അനുവദിക്കുമെങ്കിൽ മാത്രം വിവാഹമെന്നു ധാരണ; നടി ബീനാ ആന്റണിയുടെ ജീവിതം

പരിപാടി ദിവസം വിളിച്ചപ്പോൾ ബീന പനിപിടിച്ചു കിടക്കുന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയതാര ദമ്പതിമാരാണ് ബീനാ ആന്റണിയും ഭർത്താവ് മനോജ് കുമാറും. നിരവധി പരമ്പരകളിലൂടെ ശ്രദ്ധ നേടിയ ഇരുവരും അഭിനയത്തിൽ സജീവമാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രണയജീവിതത്തെക്കുറിച്ചു തുറന്നു പറയുകയാണ് മനോജ്‌കുമാർ.

”ഒരു ബോംബൈ പ്രോഗ്രാമിൽ വച്ചാണ് ആദ്യമായി ബീനയെ കാണുന്നത്. അതിൽ ഞാൻ ആങ്കറിങ് ചെയ്യുന്നു. അന്ന് ഞാൻ ഒരു പാട്ടുപാടി. അതുകേട്ട് ബീന അഭിനന്ദിച്ചു. ബീനയുടെ നൃത്തത്തെ ഞാനും അഭിനന്ദിച്ചു. അങ്ങനെയാണ് പരിചയത്തിന്റെ തുടക്കം. ആ പരിചയത്തിന്റെ പേരിൽ പിന്നീട് ഒരു പരിപാടിക്ക് ബീനയെ ക്ഷണിക്കാൻ സംഘാടകർ എന്നെ സമീപിച്ചു. ബീന സമ്മതിച്ചു. നോട്ടീസും അടിച്ചു. പക്ഷേ പരിപാടി ദിവസം വിളിച്ചപ്പോൾ ബീന പനിപിടിച്ചു കിടക്കുന്നു. സംഘാടകരുടെ സമ്മർദത്തിൽ ഞാൻ ബീനയോട് വരാൻ പറ്റുമോ എന്നുചോദിച്ചു. വയ്യായെങ്കിലും ബീന ആ പരിപാടിയിൽ സഹകരിച്ചു. ഞാനാണ് കാറിൽ കൊണ്ടുപോയതും തിരികെ കൊണ്ടുവിട്ടതും.

read also:പെട്ടെന്നായിരുന്നു അറസ്റ്റ്, ജീവിതം അവസാനിച്ചുവെന്ന് കരുതി ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അശോകൻ

പിറ്റേ ദിവസം മുതൽ എനിക്കും കടുത്ത പനി തുടങ്ങി. അപ്പോഴാണ് എനിക്ക് ആദ്യമായി ബീനയോട് സ്നേഹം തോന്നിയത്. ആ പനിച്ചൂടിലും ഞാൻ വിളിച്ചപ്പോൾ ഒരു പരിഭവവും പറയാതെ വന്നു സഹകരിച്ചല്ലോ. അങ്ങനെ ഒരു പകർച്ചപ്പനിയാണ് സ്നേഹം തിരിച്ചറിയാൻ നിമിത്തമായത്. അതിനുശേഷം കുറെ വർഷങ്ങൾ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. സൗഹൃദം പ്രണയത്തിലേക്ക് പതിയെ വഴിമാറി. പക്ഷേ ഞങ്ങൾ രണ്ടുപേരും രണ്ടു മതത്തിൽപെട്ടവർ. വീട്ടുകാരെ വെറുപ്പിച്ചൊരു സാഹസത്തിനു ഞങ്ങൾ തയാറായില്ല. വീട്ടുകാർ അനുവദിക്കുമെങ്കിൽ മാത്രം വിവാഹം എന്ന ധാരണയിൽ ഞങ്ങൾ ഇരുവരും വീടുകളിൽ കാര്യം അറിയിച്ചു. ഭാഗ്യത്തിന് വീട്ടുകാർ സമ്മതിച്ചു. അങ്ങനെ ഞങ്ങൾ ഒന്നായി. ഇപ്പോൾ 18 വർഷമായി വിവാഹം കഴിഞ്ഞിട്ട്. പക്ഷേ ഇപ്പോഴും ഞങ്ങൾക്കിടയിൽ സ്നേഹത്തിന്റെ തീവ്രത കുറഞ്ഞിട്ടില്ല. മകൻ ആരോമൽ. ഇപ്പോൾ ഒൻപതാം ക്‌ളാസിൽ പഠിക്കുന്നു.” മനോജ് പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button