മലയാളി പ്രേക്ഷകർക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ. നിരവധി പുതുമുഖ താരങ്ങളെയും വിനയൻ മലയാളസിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. വിനയൻ കൊണ്ടുവന്ന പല നടന്മാരും ഇന്ന് മലയാള സിനിമയിൽ മുൻനിര നായകന്മാരായി തിളങ്ങുകയാണ്. ഇപ്പോഴിതാ തന്റെ പഴയകാല സിനിമ അനുഭവങ്ങൾ പങ്കുവെക്കുകയാണ് വിനയൻ.
ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം ദിലീപിനെ ആയിരുന്നു ക്ഷണിച്ചിരുന്നത്. എന്നാൽ എഴുത്തുകാരനെ മാറ്റണമെന്നതടക്കമുള്ള ഡിമാന്റുകള്‍ ദിലീപ് മുന്നോട്ട് വച്ചു. സിനിമയുടെ ക്യാപ്റ്റൻ ഡയറക്ടറാണ് എന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാൻ. ഡയറക്ടറെ ചോദ്യം ചെയ്യുന്ന നായകനെ ഞാൻ വിലമതിയ്ക്കില്ല. ദിലീപിന് നൽകിയ അഡ്വാൻസ് തിരികെ വാങ്ങിച്ച് ജയസൂര്യയെ നായകനാക്കുകയായിരുന്നുവെന്നും വിനയന്‍ പറയുന്നു.
എന്റെ പല സിനിമകളിലും ദിലീപ് ആയിരുന്നു നായകൻ. അന്ന് ഒന്നുമില്ലാതിരുന്ന താരം പിനീട് ശ്രദ്ധിക്കപ്പെട്ട തുടങ്ങിയപ്പോൾ സിനിമയോടുള്ള സമീപനം തന്നെ മാറി. അദ്ദേഹത്തിന് ഡിമാൻറ്റുകളായി. എന്നെ സംബന്ധിച്ച് ഒരു സിനിമയെ നിയന്ത്രിക്കുന്നത് സംവിധായകൻ ആണ്. നല്ല പിള്ളയായി നടിച്ച് കുറെ അവാർഡുകൾ വാങ്ങാനും, ലോബിയുടെ ഭാഗമാകാനുമൊന്നും തനിയ്ക്കു താത്പര്യമില്ലെന്നും വിനയന്‍ വ്യക്തമാക്കുന്നു.
Post Your Comments