
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട നദി പിന്നീട് ബിജുമേനോൻ ചിത്രം സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. സംവൃത തന്റെ കുടുംബ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഭർത്താവ് അഖിൽ രാജിന് പിറന്നാൾ ദിനത്തിൽ ആശംസകളുമായെത്തിയിരിക്കുകയാണ് സംവൃത.
“എന്റെ ബർത്ത്ഡേ ബോയ്,” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് സംവൃത കുറിക്കുന്നത്. കുടുംബത്തിനൊപ്പമുള്ള ഒരു ചിത്രവും അടുത്തിടെ സംവൃത പങ്കുവച്ചിരുന്നു.
ഇളയമകൾ രുദ്രയെ എടുത്തുയർത്തുന്ന സംവൃതയേയും തൊട്ടടുത്തിരിക്കുന്ന ഭർത്താവ് അഖിലിനേയും മകൻ അഗസ്ത്യയേയും ഉള്ള ചിത്രമായിരുന്നു ശ്രദ്ധേയമായത്.
Post Your Comments