വിർച്വൽ പുരസ്കാര ചടങ്ങിൽ തിളങ്ങി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. 2020 എഫ്.എൻ. അച്ചീവ്മെന്റ് പുരസ്കാര വേളയിൽ പങ്കെടുത്ത പ്രിയങ്കയുടെ പുത്തൻ ലുക്ക് വൈറലായിരിക്കുകയാണ്.
പ്രിയങ്ക ധരിച്ചിരുന്ന ഷൂസും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് പ്രിയങ്ക.
എമിലിയ വിക്ക്സ്റ്റെഡ് ബ്ലാക്ക് ലെയ്സ് വസ്ത്രമാണ് പ്രിയങ്ക അണിഞ്ഞത്.
കഴുത്തിലെ ഡിസൈനും സ്ലീവുകളുമാണ് ശ്രദ്ധ നേടിയത്. ഷൂ തനിക്ക് പ്രിയങ്കരമാണെന്ന് പ്രിയങ്ക പ്രത്യേകം കുറിക്കുകയും ചെയ്തു.
മുൻപ് ഗ്രാമി പുരസ്കാര വേദിയിൽ ധരിച്ച വസ്ത്രത്തിന്റെ പേരിലും പ്രിയങ്ക ശ്രദ്ധ നേടിയിരുന്നു. വെള്ള നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് പ്രിയങ്ക എത്തിയത്.
Post Your Comments