
പ്രേക്ഷകരെയും സിനിമാലോകത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയതായിരുന്നു നടൻ ചിരഞ്ജിവി സർജയുടെ വിയോഗം. മലയാളികൾക്ക് പ്രിയങ്കറോയായ നടി മേഘ്നയുടെ ഭർത്താവു കൂടിയായ ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരിച്ചത്. ചീരു മരിക്കുമ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. തുടർന്ന് അങ്ങോട്ടുള്ള മേഘ്നയുടെ ജീവിതം നോമരത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.
സുഹൃത്തുക്കളായിരുന്നു ഇരുവരും നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം ചെയ്തത്. ചീരുവിന്റെ വിയോഗത്തിന് ശേഷമാണ് മേഘ്നയുടെ ഇൻസ്റ്റഗ്രാം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയാകുന്നത്. നടനോടൊപ്പമുള്ള മനോഹരമായ നിമിഷങ്ങളാണ് മേഘ്ന തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്.
ഇപ്പോഴിത കഴിഞ്ഞു പോയ ഒരു മനോഹര നിമിഷത്തെ കുറിച്ചുള്ള ഓർമയാണ് നടി പങ്കുവെച്ചിരിക്കുന്നത്.2018 ഡിസംബർ 13ലെ ചിത്രമാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. 2018 മെയ്2ന് ആയിരുന്നു മേഘ്നയുടേയും ചീരഞ്ജീവി സർജയുടേയും വിവാഹം. ആ വര്‍ഷത്തെ ഡിസംബർ 13ലെ ചിത്രമാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. നെറുകിൽ സിന്ദൂരം ചാർത്തി അതീവ സന്തോഷവതിയായി നിൽക്കുന്ന മേഘ്നയെ ആണ് ചിത്രത്തിൽ കാണുന്നത്. നടിയുടെ ചിത്രം സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലായിട്ടുണ്ട്. ഒക്ടോബർ 2 ന് ആയിരുന്നു മേഘ്നയ്ക്ക് ആൺകുഞ്ഞ് പിറക്കുന്നത്.
Post Your Comments