GeneralLatest NewsMollywoodNEWS

വിവാഹ വാര്‍ഷിക ദിനത്തില്‍ പട്ടിണി, കാരണം മഞ്ജു വാര്യര്‍!! തെളിവുകളുമായി നടന്‍ എം.ബി പത്മകുമാര്‍

പൂര്‍ത്തിയാകാത്ത ഭക്ഷണങ്ങളുടെയും കത്തിച്ച്‌ വെച്ച ഗ്യാസ് അടുപ്പിന്റെയും ദൃശ്യങ്ങൾക്കൊപ്പം സംവിധായകന്‍ പറയുന്നു

വിവാഹ വാര്‍ഷിക ദിനത്തില്‍ പട്ടിണിയാകാൻ കാരണം മഞ്ജു വാര്യര്‍ എന്ന് സംവിധായകനും നടനുമായ എം.ബി പത്മകുമാര്‍. ഇക്കഴിഞ്ഞ 11ന് ആയിരുന്നു സംവിധായകന്റെ വിവാഹ വാര്‍ഷികം. ആ ദിവസത്തെ തന്റെ അവസ്ഥ ഇതാണ് കാലിപ്ലേറ്റ് എന്ന് പറഞ്ഞു തുടങ്ങുന്ന രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

ദിവസങ്ങള്‍ക്ക് മുമ്പ് ഈ ദിവസം സ്‌പെഷ്യല്‍ ഒരുക്കണമെന്ന് പറഞ്ഞതാണ് എന്നാല്‍ അവസ്ഥ കണ്ടില്ലേ, പൂര്‍ത്തിയാകാത്ത ഭക്ഷണങ്ങളുടെയും കത്തിച്ച്‌ വെച്ച ഗ്യാസ് അടുപ്പിന്റെയും ദൃശ്യങ്ങൾക്കൊപ്പം സംവിധായകന്‍ പറയുന്നു ഇതിനെല്ലാം കാരണം മഞ്ജു വാര്യര്‍ ആണെന്ന്.

read  also:ഗോപി സുന്ദറിന്റെ ജീവിതം നശിപ്പിച്ചു, ഇയാളുടെ ജീവിതത്തെയും നശിപ്പിക്കും; മറുപടി നല്‍കി അഭയ ഹിരണ്‍മയി

ജാക്ക് ആന്‍ഡ് ജില്‍ ചിത്രത്തിലെ മഞ്ജു പാടിയ പാട്ടിന് നൃത്തം വച്ച്‌ ഡാന്‍സ് ചലഞ്ചുമായി താരം രംഗത്തെത്തിയിരുന്നു. നിരവധി പേര്‍ ചലഞ്ച് ഏറ്റെടുത്തിരുന്നു. ഇതോടെ പത്മകുമാറിന്റെ ഭാര്യയും മകളും കുറച്ച്‌ ദിവസങ്ങളായി ഡാന്‍സ് പ്രാക്ടീസിലാണ്. ബാക്കിയെല്ലാ ജോലികളും മാറ്റിവച്ചാണ് ഇരുവരും ഇതില്‍ മുഴുകിയതെന്നും പത്മകുമാര്‍ വീഡിയോയില്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button