പണ്ട് കാലത്ത് ടെലിവിഷന്‍ സീരിയലുകള്‍ വലിയ രീതിയില്‍ ജനപ്രിയമാക്കിയതില്‍ മുഖ്യ പങ്കുവഹിച്ചയാളാണ് നടനും സംവിധായകനുമായ മധു മോഹന്‍. ‘സ്നേഹ സീമ’, ‘മാനസി’ പോലെയുള്ള ജനപ്രിയ പരമ്പരകള്‍ സംവിധാനം ചെയ്ത മധു മോഹന്‍ ഇന്നത്തെ സീരിയലിന്റെ അവസ്ഥയെക്കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിലയിരുത്തുകയാണ്.
‘ഇപ്പോഴത്തെ സീരിയലുകള്‍ കാണാറുണ്ടെങ്കിലും സംതൃപ്തി നല്‍കുന്നില്ല. കൃത്രിമത്വം തോന്നുന്ന സംഭാഷണങ്ങളും നാടകീയ രംഗങ്ങളും നിറഞ്ഞതാണ് ഇപ്പോഴത്തെ സീരിയല്‍. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒരുപാട് അകലെയാണ് അവയുടെ സ്ഥാനം. എന്നാല്‍ മറ്റു ഭാഷയിലെ സീരിയല്‍ ഇത്തരം പോരായ്മ നേരിടുന്നില്ല. അവിഹിത ബന്ധത്തിന്റെ കഥാതന്തു എന്റെ ഒരു സീരിയിലിനും പ്രമേയമായില്ല. ഇന്ന് എല്ലാ സീരിയിലും ഇതാണ് പ്രമേയം. അന്ന് ദൂരദര്‍ശന്റെ നിയന്ത്രണം പാലിച്ച് സീരിയല്‍ ഒരുക്കാന്‍ സാധിച്ചു. വീണ്ടും വന്നാല്‍ എന്റെ ആശയം അതേപടി പകര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പില്ല. കാരണം ഇന്ന് അത് തീരുമാനിക്കുന്നത് ചാനലുകളാണ്. കഥയുടെ ചില ആശയം ലഭിച്ചിട്ടുണ്ട്. അതു കൃത്യമായി എത്തിയാല്‍ മലയാള സീരിയല്‍ രംഗത്തേക്ക് ഞാനും എന്‍റെ ജെആര്‍ പ്രൊഡക്ഷന്‍സും വീണ്ടും വരും. ചെന്നൈയില്‍ നിന്നുകൊണ്ട് തന്നെ പഴയ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയും. എന്നെ അംഗീകരിക്കുന്ന സ്വീകരിക്കുന്ന ചാനലിനൊപ്പം പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. എന്റെ പ്രേക്ഷകരെ സ്വീകാര്യത നഷ്ടപ്പെട്ടില്ല’. മധു മോഹന്‍ പറയുന്നു.
Post Your Comments