
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ബോളിവുഡ് നടിയാണ് ജൂഹി ചൗള. നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം മലയാളത്തിൽ മമ്മൂട്ടി മോഹൻലാൽ ചിത്രം ഹരികൃഷ്ണനിലൂടെ മലയാളത്തിലും അഭിനയിച്ചു. ഇപ്പോഴിതാ താരം ആരാധകരോട് സഹായം ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ജൂഹിയുടെ വിഷമത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് അറിയണ്ടേ.
പതിനഞ്ച് വർഷമായി താൻ അണിയാറുള്ള പ്രിയപ്പെട്ട ഡയ്മണ്ട് കമ്മൽ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് ജൂഹി ഇപ്പോൾ. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് കമ്മൽ നഷ്ടപ്പെട്ടത്.
ദയവു ചെയ്ത് സഹായിക്കൂ എന്ന കുറിപ്പോടെ ഒരു ട്വീറ്റും നടി പങ്കുവച്ചു.
ഇന്ന് രാവിലെ മുംബൈ എയർപോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേക്ക് നടക്കുന്നതിനിടയിൽ എമിറേറ്റ്സ് കൗണ്ടറിന് സമീപത്തു എവിടെയോ എന്റെ ഡയമണ്ട് കമ്മൽ നഷ്ടമായി. അത് കണ്ടെത്താൻ ആരെങ്കിലും സഹായിച്ചാൽ ഞാൻ വളരെ സന്തോഷവതിയാകും. കമ്മൽ കിട്ടിയാൽ പൊലീസിനെ അറിയിക്കൂ. നിങ്ങൾക്ക് സമ്മാനം തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ” ജൂഹി പറയുന്നു.
Post Your Comments