Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWSTV Shows

ആരെയും വിറ്റ് പൈസ ഉണ്ടാക്കാമെന്നു മാത്രമാണ് ചിന്ത, ആ വൃത്തികേടുകൾ മാർക്കറ്റിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന ചാനലുകളും

നഷ്ടപരിഹാരം ചോദിച്ച് കോടതിയിൽ കേസുമായി നിൽക്കുന്നവർ ഇനിയും രംഗത്ത് വരും.

സോഷ്യൽ മീഡിയകളിൽ വ്യാജ വാർത്തകൾ വർദ്ധിച്ചു വരുകയാണ്. ഇപ്പോഴിതാ വ്യാജ വാർത്തയ്‌ക്കെതിരെ നഷ്ടപരിഹാര പരാതിയുമായി എം എ യൂസഫലി രംഗത്ത് എത്തിയതിനെ പിന്തുണച്ചു ബിഗ് ബോസ് താരം ദിയ സന. താൻ ഇത്തരം വ്യാജ വാർത്തകൾക്കെതിരെ കൊടുത്ത മൂന്നു കേസുകൾ ഉണ്ടെന്നും ഫേസ് ബുക്ക് പോസ്റ്റിൽ ദിയ പറയുന്നു.

ദിയ പോസ്റ്റ് പൂർണ്ണ രൂപം

ഷാജൻ കരുതുന്നത് ആരെയും എങ്ങനെയും വിറ്റ് എങ്ങനെ പൈസ ഉണ്ടാക്കാം എന്നുള്ളതിനെ പറ്റി മാത്രമാണ്… ഇയാൾ തുടങ്ങിവച്ച വൃത്തികേടുകൾ മാർക്കറ്റിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന വേറെയും ചാനലുകൾ ഉണ്ട്.. എന്നിരുന്നാലും ആരെയും എന്തും പറഞ്ഞ് ക്യാഷ് ഉണ്ടാക്കിയാൽ ആരും രങ്ങതിറങ്ങില്ല എന്ന ധാഷ്‌ട്യയവും അഹങ്കാരവും ഷാജനെപ്പോലുള്ളവർക്ക് എന്നും എക്കാലത്തും തുടരാൻ പറ്റില്ല.. ഞാൻ തന്നെ കൊടുത്ത മൂന്ന് കേസുകൾ ഇയാൾക്കെതിരെ നില്കുന്നുണ്ട്.. സ്ത്രീകളെ പറ്റി സമൂഹത്തിന്റെ മുഖ്യധാരയിലുള്ള പലരെ പറ്റിയും വാർത്തകൾ പടച്ചുവിട്ട് അവരെയൊക്കെ വെർബൽ റേപ്പിന് ഇട്ടുകൊടുക്കുമ്പോൾ ഇവിടത്തെ സൈബർ നിയമത്തിനു ഇവനെപോലുള്ളവരെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന ധൈര്യത്തിൽ ഓരോ കുടുംബങ്ങളെ വരെ ഇല്ലാതാകുന്ന ഇയാളെ നിയമത്തിനു മുന്നിൽ കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്..
ഇത്പോലെ നഷ്ടപരിഹാരം ചോദിച്ച് കോടതിയിൽ കേസുമായി നിൽക്കുന്നവർ ഇനിയും രംഗത്ത് വരും.. ?? യൂസഫലി സർ നന്ദി ??

https://www.facebook.com/diya.sana.7/posts/1923427761130016

shortlink

Related Articles

Post Your Comments


Back to top button