പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് മാധ്യമപ്രവർത്തകയും അവതാരകയുമായ ധന്യ വർമ്മ. നിരവധി സിനിമാ താരങ്ങളെ ഇന്റർവ്യൂ ചെയ്യാൻ ധന്യക്ക് അവസരം ലഭിച്ചിട്ടുണ്ട്. തന്മയത്വം നിറഞ്ഞ അവതരണശൈലിയിലൂടെ പ്രേഷകരുടെ ഇഷ്ടം സംബാധിക്കാൻ ധന്യക്ക് കഴിഞ്ഞു. ടെലിവിഷൻ പരമ്പരകളിൽ മാത്രമല്ല സിനിമകളിലും ധന്യ സജീവമാണ്. ഇപ്പോഴിതാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജൂഡ് ആന്റണിയുടെ സാറാസിൽ താനും പങ്കുചേരുന്നുണ്ടെന്ന സന്തോഷ വാർത്തയാണ് ധന്യ പങ്കുവെക്കുന്നത്.
അങ്ങനെ സസ്പെൻസ് പുറത്തായി എന്നും തൻ്റെ അടുത്ത സിനിമ ജൂഡ് ആൻ്റണിയുടെ സാറാസ് ആണെന്നും ധന്യ വർമ്മ ഫേസ്ബുക്കിൽ കുറിച്ചു. ഈ സിനിമ തനിക്ക് സമ്മാനിച്ച അനുഭവത്തെ പറ്റി പറഞ്ഞറിയിക്കാനാവില്ലെന്നും ഒരുപാട് നന്ദിയുണ്ടെന്നും ജൂഡിനോട് ധന്യ വർമ്മ കുറിച്ചു.
സംവിധായകൻ പത്മരാജന്റെ ജീവിതം ആസ്പദമാക്കി സുമേശ്‌ലാൽ ഒരുക്കിയ ഹ്യൂമൻസ് ഓഫ് സംവൺ എന്ന ചിത്രത്തിലൂടെ ധന്യ വർമ്മ അഭിനയരംഗത്തേക്കും എത്തിയിരുന്നു. ഇതിനിടെ പൃഥ്വിരാജിനൊപ്പവും ധന്യ അഭിനയിച്ചിരുന്നു. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയായിരുന്നു വീണ്ടും അഭിനയരംഗത്തേക്കെത്തിയത്.
അന്ന ബെൻ നായികയാകുന്ന പുതിയ ചിത്രമാണ് ‘സാറാസ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസമാണ് പുറത്ത് വിട്ടത്.മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, സിദ്ധീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിൻഡ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
Leave a Comment