പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആര്യ. ടെലിവിഷൻ പരിപാടിയിലൂടെ കടന്നുവന്ന് താരം സിനിമകളിലും അഭിനയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ അനിയത്തിയുടെ വിവാഹം നിശ്ചയം. തങ്ങളുടെ പിതാവിന്റെ അസാന്നിധ്യത്തിൽ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടായിരുന്നു അനിയത്തിയുടെ നിശ്ചയം ആര്യ നടത്തിക്കൊടുത്തത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു മനോഹര ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
മകളെ പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമെടുത്ത ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് നടി. ‘ഞങ്ങളുടെ ആദ്യ ചിത്രം. അവള്‍ ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എടുത്ത ആദ്യ ചിത്രം’ എന്നാണ് ആര്യ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. അതുപോലെ മകള്‍ക്ക് ഒരു വയസ് പോലും ആവുന്നതിന് മുന്‍പ് കാറില്‍ യാത്ര ചെയ്യുന്നൊരു ചിത്രവും നടി പങ്കുവെച്ചിരുന്നു. ‘മമ്മയും കുഞ്ഞ് റോയയും’ എന്നാണ് ഇതിന് തലക്കെട്ടായി കൊടുത്തിരിക്കുന്നത്.
തന്റെ അച്ഛന്റെ ആഗ്രഹം പോലെ അനിയത്തിയുടെ വിവാഹനിശ്ചയം ഒക്കെ ഭംഗിയായി നടത്തിയ സന്തോഷത്തിലാണ് ആര്യ ഇപ്പോൾ. അനിയത്തി അഞ്ജനയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിരുന്നു.
Post Your Comments