GeneralLatest NewsMollywoodNEWSSpecial

അവർ പ്രണയത്തിലായിരുന്നു , ഇരുവീട്ടുകാർക്കും സമ്മതവും; അനിയത്തിയുടെ വിവാഹനിശ്ചയത്തിനെക്കുറിച്ച് ആര്യ

അച്ഛൻ അവസാന ആഗ്രഹമായി എന്നോട് പറഞ്ഞത് അവളുടെ കല്യാണം നന്നായി നടത്തണമെന്നായിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആര്യ. ടെലിവിഷൻ പരിപാടിയിലൂടെ കടന്നുവന്ന് താരം സിനിമകളിലും അഭിനയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ അനിയത്തിയുടെ വിവാഹം നിശ്ചയം. തങ്ങളുടെ പിതാവിന്റെ അസാന്നിധ്യത്തിൽ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടായിരുന്നു അനിയത്തിയുടെ നിശ്ചയം ആര്യ നടത്തിക്കൊടുത്തത്.

അച്ഛന്റെ വേര്‍പാട് കുടുംബത്തെ എത്രത്തോളം തളര്‍ത്തിയെന്ന് ആര്യ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുന്നതിന്റെ സംതൃപ്തിയിലാണ് നടി. വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ ആര്യ പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ അഖിലാണ് അഞ്ജനയുടെ വരന്‍. ഇരുവരും നേരത്തെ ഇഷ്ടത്തിലായിരുന്നു എങ്കിലും വീട്ടുകാരും ചേര്‍ന്നാണ് വിവാഹനിശ്ചയം നടത്തിയത്.

അനിയത്തി അഞ്ജനയുടേത് ലവ് അറേഞ്ച്ഡ് മ്യാരേജ് ആണ്. അഖിലും അഞ്ജനയും കോളേജില്‍ ഒന്നിച്ച് പഠിച്ചതാണ്. അന്ന് തൊട്ടേ പ്രണയത്തിലായിരുന്നു. ഇപ്പോള്‍ എട്ട് വര്‍ഷമായി. ഞങ്ങള്‍ അറിഞ്ഞിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. ഇപ്പോള്‍ രണ്ട് പേര്‍ക്കും ജോലിയായി. എങ്കില്‍ വിവാഹത്തിലേക്ക് കടക്കാം എന്ന് രണ്ട് വീട്ടുകാരും കൂടി തീരുമാനിക്കുകയായിരുന്നു.

അവസാന കാലത്ത് തീരെ വയ്യാതെ ഇരുന്ന സമയത്ത് അച്ഛന്‍ കൂടുതല്‍ ടെന്‍നടിച്ചതും വിഷമിച്ചതുമ്ലൊം അവളുടെ കല്യാണം ഇനി എങ്ങനെ നടക്കും, എന്ത് ചെയ്യും എന്നൊക്കെയുള്ള കാര്യങ്ങളിലായിരുന്നു.

മരിക്കുന്ന സമയത്തും അവസാന ആഗ്രഹമായി എന്നോട് പറഞ്ഞത് അവളുടെ കല്യാണം നന്നായി നടത്തണമെന്നും എന്റെ മോളെ നന്നായി നോക്കണമേ എന്നുമാണ്. അഖിലിനെ അച്ഛന് വലിയ ഇഷ്ടമായിരുന്നു. അവന്‍ അച്ഛനൊരു മോനെ പോലെയാണ്. അവൾ അവിടെ സുരക്ഷിതയായിരിക്കും വീട് അടുത്തയത് കൊണ്ട് അവൾ എപ്പോഴും അടുത്തും ഉണ്ടാവും ആര്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button