അവതാരകയായും നടിയായും തിളങ്ങിയ ആര്യ അനിയത്തി അഞ്ജുവിന്റെ വിവാഹ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ. തിരുവനന്തപുരം റെസിഡൻസി ടവറിൽ വച്ചു നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
‘‘അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അഞ്ജുവിന്റെ വിവാഹം. മറ്റൊരു ലോകത്തിരുന്ന് എല്ലാം കണ്ട് അച്ഛന്റെ ആത്മാവ് ഇപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ടാകും…’’.– ആര്യ പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ അഖിൽ ആണ് വരൻ. ഇത് ലവ് അറേഞ്ച്ഡ് മാര്യേജാണ് എന്ന് ആര്യ പറയുന്നു. കോളജിൽ ഒന്നിച്ച് പഠിച്ചതാണ് അഖിലും അഞ്ജനയും. അക്കാലം തൊട്ടേ പ്രണയത്തിലാണ്. ഇപ്പോൾ 8 വർഷമായി. ഞങ്ങൾ അറിഞ്ഞിട്ട് 5 വർഷത്തിലേറെയായി. ഇപ്പോൾ രണ്ടാൾക്കും ജോലിയായി. എങ്കിൽ വിവാഹത്തിലേക്ക് കടക്കാം എന്ന് രണ്ട് വീട്ടുകാരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം ടെക്നോ പാർക്കിലാണ് ഇരുവരും ജോലി ചെയ്യുന്നത്. – ആര്യ പങ്കുവച്ചു
Post Your Comments