നസ്രത്ത്പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ നടി വി.ജെ.ചിത്രയുടെ മരണത്തിൽ നിര്‍ണായക വിവരം ലഭിച്ചതായി അന്വേഷണ സംഘം. താരം ജീവനൊടുക്കുന്നതിനു തൊട്ടു മുന്‍പ് ഫോണിലൂടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍, ആരുമായാണു ചിത്ര സംസാരിച്ചതെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
read also:വിവാഹ വാര്‍ഷിക ദിനത്തില്‍ പട്ടിണി, കാരണം മഞ്ജു വാര്യര്‍!! തെളിവുകളുമായി നടന്‍ എം.ബി പത്മകുമാര്‍
ചിത്രയുടെ പ്രതിശ്രുത വരന്‍ ഹേംനാഥിനെ തുടര്‍ച്ചയായ അഞ്ചാം ദിവസവും പൊലീസ് ചോദ്യം ചെയ്തു. അമ്മ വിജയയും ഹേംനാഥും നല്‍കിയ മാനസിക സമ്മര്‍ദമാണു ആത്മഹത്യയ്ക്കു കാരണമെന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.
സീരിയല്‍ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയതും ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കിയെന്നാണു പൊലീസിന്റെ നിഗമനം.
Post Your Comments