GeneralLatest NewsMollywoodNEWS

ഗോപി സുന്ദറിന്റെ ജീവിതം നശിപ്പിച്ചു, ഇയാളുടെ ജീവിതത്തെയും നശിപ്പിക്കും; മറുപടി നല്‍കി അഭയ ഹിരണ്‍മയി

'എക്കാലത്തും എനിക്ക് ആവശ്യപ്പെടാന്‍ ആകുന്ന മികച്ച ആള്‍ നീയാണ് എന്നായിരുന്നു ചിത്രം പങ്കുവെച്ച്‌ അഭയ കുറിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ ഗായികയാണ് അഭയ ഹിരണ്‍മയി . സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പങ്കാളികൂടിയായ അഭയ പ്രിയ സുഹൃത്തും നടനുമായ ധ്രുവിന് പിറന്നാള്‍ ആശംസ അറിയിച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വിമർശനങ്ങൾ നേരിട്ടിരുന്നു. തന്റെ പ്രിയ സുഹൃത്തിനു പിറന്നാള്‍ ആശംസകള്‍ നേരുന്നതോടൊപ്പം തന്നെ ‘എക്കാലത്തും എനിക്ക് ആവശ്യപ്പെടാന്‍ ആകുന്ന മികച്ച ആള്‍ നീയാണ് എന്നായിരുന്നു ചിത്രം പങ്കുവെച്ച്‌ അഭയ കുറിച്ചത്.

എന്നാല്‍ ഇതിന് ഒരാള്‍ കമന്റ് ചെയ്തത് ‘ഭാര്യയില്‍ നിന്നും കുട്ടികളില്‍ നിന്നും വേര്‍പെടുത്തി ഗോപി സുന്ദറിന്റെ ജീവിതം എങ്ങനെ നശിപ്പിച്ചു, അതേപോലെ പതുക്കെ നിങ്ങള്‍ ഇയാളുടെ ജീവിതത്തെയും നശിപ്പിക്കും’ എന്നായിരുന്നു. ഇതിനു മറുപടിയുമായി അഭയ എത്തി.

ലൈക്ക് ബട്ടണ്‍ ആണ് അഭയ നല്‍കിയത്. വീണ്ടും അതെ പേരില്‍ നിന്നും കമന്റുകള്‍ വരുമ്ബോള്‍ എന്താണ് നിങ്ങളുടെ പ്രശ്‌നം എന്നും അഭയ ചോദിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button