
രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ ആരാധക പ്രീതിനേടിയ താരമാണ് വിഷ്ണു വിശാല്‍. രജനിയുമായുള്ള വിവാഹമോചനത്തിലൂടെ വാർത്തകളിൽ നിറഞ്ഞ വിഷ്ണു തന്റെ കാമുകിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്ക് വെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ. വിവാഹ മോചനത്തിന് പിന്നാലെ ജ്വാല ഗുട്ടയുമായി പ്രണയത്തിലാണെന്ന കാര്യം വിഷ്ണു വെളിപ്പെടുത്തിയിരുന്നു.
read also:നടന്റെ മരണത്തില്‍ നടി രാകുലിനു പങ്ക്!! ചാനൽ മാപ്പ് പറയണമെന്ന് എന്‍ബിഎസ്എ
ഈ വര്‍ഷം സെപ്റ്റംബറിൽ വിവാഹനിശ്ചയം കഴിഞ്ഞത് താരം ചിത്രം സഹിതം പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ജ്വാലയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു. ‘ ഇതാണ് എന്റെ മെയിന്‍’ ചിത്രങ്ങള്‍ പങ്ക് വച്ച് ജ്വാല കുറിച്ചു.
Post Your Comments