പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട താരമാണ് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ഒരു മേഖലയിൽ മാത്രമായല്ല വിനീത് സിനിമയിൽ തിളങ്ങുന്നത്. എല്ലാ മേഖലയും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള കലാകാരൻ നല്ലൊരു കുടുംബനാഥൻ കൂടിയാണ്. ഇപ്പോഴിതാ താരത്തിന്റെ കുടുംബവുമൊത്തുള്ള മനോഹര യാത്രയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്ക്കെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോൾ കുടുംബത്തിനൊപ്പം നടത്തിയ ഒരു യാത്രയുടെ ചിത്രങ്ങളാണ് വിനീത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്.
വിനീതും ജീവിത പങ്കാളി ദിവ്യയും മക്കളായ ഷനയയും വിഹാനും യാത്ര ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളാണ് വിനീത് പങ്കുവച്ചത്. കുറേ നാളുകൾക്ക് ശേഷമാണ് ഇതുപൊലെ മനോഹരമായ ഒരു യാത്ര എന്ന് വിനീത് ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷനിൽ പറയുന്നു.
Post Your Comments