പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് തെലുങ്ക് നടൻ വെങ്കിടേഷ്. താരം ഇന്ന് തന്റെ ഇന്ന് അറുപതാം ജന്മദിനം ആഘോഷിക്കുകയാണ്. 30 വർഷത്തിലേറെയായ തന്റെ സിനിമാ ജീവിതം തുടങ്ങിയിട്ട്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാളികൾക്കും സുപരിചിതനാണ്. നിരവധി സഹപ്രവർത്തകരും ആരാധകരും സോഷ്യൽ മീഡിയയിൽ താരത്തിന് ആശംസകളറിയിച്ചിട്ടുണ്ട്.
“പ്രിയപ്പെട്ട വെങ്കിമാമ, ജന്മദിനാശംസകൾ എന്ന് കുറിച്ചുകൊണ്ട് ചിരഞ്ജീവിയും വെങ്കിടേഷിന് ആശംസകൾ അറിയിച്ചു.
2012 ലെ ബോഡിഗാർഡിൽ വെങ്കിടേഷിനൊപ്പം പ്രവർത്തിച്ച ചലച്ചിത്ര നിർമ്മാതാവ് ഗോപിചന്ദ് മാലിനേനി ട്വിറ്ററിൽ ഇങ്ങനെ എഴുതി, “ഏറ്റവും നല്ല വ്യക്തിക്ക് പ്രിയങ്കരനായ @ വെൻകിമാമാ ഗരുവിന് എല്ലാവിധ ആശംസകളും നേരുന്നു.
“സൂപ്പർ കൂൾ വെങ്കിമാമയ്ക്ക് ജന്മദിനാശംസകൾ! നിങ്ങൾക്ക് എല്ലായ്പ്പോഴും നല്ല ആരോഗ്യവും സന്തോഷത്തോടെയും ഇരിക്കട്ടെ നടൻ മഹേഷ് ബാബു ട്വീറ്റ് ചെയ്തു,
Post Your Comments