CinemaLatest NewsMollywoodMovie GossipsNEWS

ആറാട്ട് ഒരു മാസ് മസാല പടം തന്നെയായിരിക്കും ; പക്ഷെ സ്ത്രീവിരുദ്ധതയുണ്ടാവില്ലെന്ന് ഉദയകൃഷ്ണ

നീ വെറും പെണ്ണാണ്’ എന്ന് പറഞ്ഞുകൊണ്ടുള്ള ഡയലോഗിന് ജനങ്ങൾ കയ്യടിച്ചിരുന്നു

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ”ആറാട്ട്”. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഉദയ്. ജാതിപ്പേരും തൊഴില്‍പ്പേരും പറഞ്ഞ് ആക്ഷേപിക്കുന്ന സംഭാഷണങ്ങളും, സ്ത്രീവിരുദ്ധതയും ഒന്നും ഇനി സിനിമയിൽ ഉൾപ്പെടുത്തില്ലെന്നും ഉദയ് പറയുന്നു . മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ഉദയ് കൃഷ്ണ ഇക്കാര്യം വ്യക്തമാക്കിയത്.

“ആറാട്ട് ഒരു മാസ് മസാല പടം തന്നെയായിരിക്കും. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന പടം. എന്നാല്‍, അതില്‍ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവര്‍ക്കും കുടുംബത്തോടെ വന്നുകാണാവുന്ന എന്റര്‍ടെയ്‌നര്‍ എന്നു പറയാം.”

ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനതയോടാണ് സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. അതു മറന്നുകൊണ്ട് ഒരു എഴുത്തുകാരനും മുന്നോട്ടുപോകാനാകില്ലെന്നും ഉദയകൃഷ്ണ കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധതയ്ക്കും അത്തരം ഡയലോഗുകൾക്കും ഇന്ന മലയാള സിനിമയിൽ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.‘

നീ വെറും പെണ്ണാണ്’ എന്ന് പറഞ്ഞുകൊണ്ടുള്ള നായകൻറെ ഡയലോഗിന് ജനങ്ങൾ കയ്യടിച്ചിരുന്നു. എന്നാൽ ഇന്ന് അത് മാറിയിട്ടുണ്ട്. ഇനിയുള്ള സിനിമയിൽ അത്തരം പ്രയോഗങ്ങൾ ഉണ്ടാവില്ല. ഒരു വിഭാഗത്തെയോ സമൂഹത്തെയോ ആക്ഷേപിക്കുന്ന തരത്തിലുള്ള സിനിമകൾ ഇനി ഉണ്ടാകാതിരിക്കട്ടെ ഉദയ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button