GeneralLatest NewsNEWSTV Shows

മലയാള സിനിമയിൽ വിവേചനം, എനിക്കും അനുഭവമുണ്ട്; തുറന്നു പറഞ്ഞ് സ്വാസിക

പ്രേക്ഷകരുമായി ഇടപെടാനുള്ള എന്റെ പ്രധാന ടൂളാണ് സോഷ്യല്‍മീഡിയ.

സീത എന്ന പരമ്പരയിലൂടെ ജനപ്രീതി നേടിയ താരമാണ് സ്വാസിക. വാസന്തി എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്രപുരസ്കാരം സ്വന്തമാക്കിയ സ്വാസിക സിനിമാരംഗത്ത് നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ .

സീരിയലില്‍ നിന്ന് സിനിമയിലെത്തുന്നവര്‍ വിവേചനം നേരിടേണ്ടി വരാറുണ്ടെന്നും തുടക്കത്തില്‍ ചെറിയ മാനസിക വിഷമം ഉണ്ടായിരുന്നെങ്കിലും അര്‍ഹിക്കുന്ന അവഗണനയോടെ അത് തള്ളിക്കളയാന്‍ കഴിഞ്ഞുവെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.

read  also:സാധാരണ സർക്കാർ ഉദ്യേഗസ്ഥന് ഇതൊക്കെ തന്നെ പുണ്യം; ഇലക്ഷൻ ഡ്യൂട്ടി അനുഭവം പങ്കുവെച്ച് സാജൻ സൂര്യ

സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാസിക താരങ്ങൾ നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും പങ്കുവച്ചു. ”എനിക്ക് മാത്രമല്ല. ഇവിടെ ഇടപെടുന്ന ഏതൊരു വ്യക്തിക്കും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം. അതില്‍ സ്ത്രീകളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. പ്രേക്ഷകരുമായി ഇടപെടാനുള്ള എന്റെ പ്രധാന ടൂളാണ് സോഷ്യല്‍മീഡിയ. അതിന്റെ പ്രധാനഗുണം എന്താണെന്നുവെച്ചാല്‍ വിമര്‍ശനമായാലും അഭിനന്ദനമായാലും നമുക്ക് വളരെ പെട്ടെന്ന് തന്നെ ഫീഡ്ബാക്ക് ലഭിക്കും. ചില സമയങ്ങളില്‍ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന തലത്തിലുള്ള സൈബര്‍ ബുള്ളിയിങ് ചിലരുടെ ഭാഗത്തുനിന്നുമുണ്ടാകാറുണ്ട്. മിക്കപ്പോഴും ഞാനതിനെ അവഗണിക്കുകയാണ് പതിവ്” സ്വാസിക പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button