GeneralLatest NewsNEWSTV Shows

അവർക്ക് തന്നെ മടുപ്പ് തോന്നിയ ദിവസങ്ങൾ; തള്ളിപ്പറഞ്ഞവര്‍ മാറ്റിപ്പറയുന്നത് കാണുമ്പോൾ സന്തോഷം!!

കുറച്ചു സമയമെങ്കിലും എനിക്ക് ഫ്രീ ടൈം കിട്ടിയാൽ അന്നുമിന്നും എന്റെ കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ് എനിക്ക് ഇഷ്ടം

പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരയിൽ ദേവൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ സൂരജ് ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ സൂരജ് ഇപ്പോൾ വീട്ടുകാരെക്കുറിച്ചു പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

”കുറച്ചു സമയമെങ്കിലും എനിക്ക് ഫ്രീ ടൈം കിട്ടിയാൽ അന്നുമിന്നും എന്റെ കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ് എനിക്ക് ഇഷ്ടം.. വർഷങ്ങളായി എന്റെ സ്വപ്നങ്ങൾ ഞാൻ അവരോട് പറഞ്ഞു പറഞ്ഞു.. അവർക്ക് തന്നെ മടുപ്പ് തോന്നിയ ദിവസങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അച്ഛനുമമ്മയും പ്രായം ആവുന്നതിനു മുന്നേ അവർക്ക് എനിക്ക് കൊടുക്കാൻ പറ്റുന്ന സന്തോഷങ്ങൾ അളവില്ലാതെ വാരി കൊടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു,, അത് നേടാനായി ഞാൻ പരിശ്രമിച്ചിട്ടുണ്ട്..

read  also:മോർഫ് ചെയ്ത ഫോട്ടോകൾ കണ്ട് അറപ്പുതോന്നി, കമന്റുകളും തെറിവിളികളും കുറ്റപ്പെടുത്തലുകളും മാത്രം; അൻസിബ

ഇന്ന് കുറച്ച് സമയം അവരോട് ചെലവഴിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. നിങ്ങൾക്ക് പലർക്കും തോന്നും ഞാൻ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ ഒരുപാട് ഓവർ അല്ലേ എന്ന്.. നിങ്ങൾക്ക് ആർക്കും അറിയില്ല ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വപ്നം കണ്ട മേഖലയിൽ ഞാൻ നിൽക്കുമ്പോൾ ഉള്ള അഭിമാനം എത്രത്തോളം ഉണ്ട് എന്ന് തള്ളിപ്പറഞ്ഞവർ മാറ്റി പറയുന്നത് മുന്നിൽനിന്ന് കാണുമ്പോൾ.. ഒരു രാജ്യം കീഴടക്കിയ സന്തോഷം എനിക്കുണ്ട്.

ഈ ലോകത്ത് ആരെ സന്തോഷിപ്പിക്കാൻ നമ്മൾ ശ്രമിച്ചാലും അച്ഛന്റെയും അമ്മയുടെയും വിഷമം മാറ്റാതെ അത് പൂർണമാകില്ല..എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു..നിങ്ങളുടെ സൂരജ് സൺ.” താരം കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button